പോസ്റ്റുകള്‍

മാർച്ച്, 2022 തൊട്ടുള്ള പോസ്റ്റുകൾ കാണിക്കുന്നു

pannel discussion.....

ഇമേജ്
നാലാം സെമസ്റ്ററിലേയ്ക്ക് വേണ്ടിയുള്ള പ്രൊജക്റ്റ്‌ വിഷയത്തിന്റെ അവസാന ഘട്ട തീരുമാനം ആയിരുന്നു ഇന്ന്.പ്രിൻസിപ്പൽ ആയ ബെനഡിക്ട് സാറിനെ ആണ് ഗൈഡ് ആയി ലഭിച്ചത്.പോക്സോ പ്രതിരോധത്തിൽ ചൈൽഡ് ലൈൻ ഇടപെടലും അധ്യാപകരുടെ അവബോധവും തിരുവനന്തപുരം നഗരസഭയിലെ സ്കൂളുകളെ അധികരിച്ച് ഒരു പഠനം എന്നതായിരുന്നു വിഷയം.

അധ്വിതീയ......

ഇമേജ്
രണ്ടല്ല ഒന്നെന്നു അർഥം വരുന്ന അധ്വിതീയ എന്ന പേരാണ് 66 മത് കോളേജ് യൂണിയന്റേത്.ഇന്ന് കോളേജ് യൂണിയൻ ഉദഘാടനവും ആർട്സ് ക്ലബ് ഇനാഗുറേഷനും ആയിരുന്നു.കോളേജ് യൂണിയൻ ഇനാഗുറേഷന് മാധ്യമ പ്രവർത്തകനായ അഭിലാഷ് മോഹനൻ ആണ് എത്തിയത്.ആർട്സ് ക്ലബ്‌ ഉദഘാടനത്തിന് ഹൃദയം എന്ന സിനിമയിലൂടെ ശ്രദ്ധേയനായ അശ്വത് ലാൽ ആയിരുന്നു എത്തിയത്.ഉച്ചയ്ക്ക് ശേഷം സീനിയർസിന്റെയും ജൂനിയർസിന്റെയും cultural പ്രോഗ്രാമുകളോടെ ഇന്നത്തെ ദിവസം ആറാടി........ 

Happy holi....

ഇമേജ്
ക്യാമ്പിന്റെ സമാപന ദിനം കൂടിയായ ഇന്നലെ വർണ്ണങ്ങളുടെയും നിറങ്ങളുടെയും ആഘോഷമായ ഹോളി ആയിരുന്നു.ക്യാമ്പസ്‌ മുഴുവൻ നിറങ്ങളാൽ നിറഞ്ഞു.

Day 5.....സമാപനം

ഇമേജ്
Euphoria എന്ന 2020-22ബി എഡ് കോഴ്സിന്റെ ഭാഗമായുള്ള അഞ്ചു ദിവസത്തെ ക്യാമ്പ് ഇന്ന് സമാപിച്ചു.രാവിലെ പേഴ്സണാലിറ്റി ടെവേലോപ്മെന്റ്റ് ട്രൈനെർ ആയിരുന്ന മനോജ്‌ സാറിന്റെ ക്ലാസ്സ്‌ ആയിരുന്നു. ഉച്ചക്ക് ശേഷം ഫീഡ്ബാക്ക് സെക്ഷനും അതിനു ശേഷം സമാപന സമ്മേളനവും ആയിരുന്നു.മോൻസൺ മനങ്ങരക്കാവിൽ അച്ഛനാണ് ഉദ്ഘാടനം ചെയ്തത്.ആൻസി ടീച്ചറിന്റെ നേതൃത്വത്തിൽ നടന്ന അഞ്ചു ദിവസത്തെ ക്യാമ്പ് ഇന്നലെ സമാപിച്ചു.

Day 4.....

ഇമേജ്
ഇന്നത്തെ ദിവസം ആഘോഷങ്ങളുടേതായിരുന്നു.cultural പ്രോഗ്രാമിനും ഫ്ലാഷ് മോബിനും വേണ്ടി രാവിലെ മുതൽ പ്രാക്ടീസ് തുടങ്ങി.ഇതിനിടയ്ക്ക് ക്യാമ്പിൽ നമുക്കുണ്ടായ അനുഭവങ്ങൾ കുറിക്കാൻ വേണ്ടി സ്മരണിക എഴുതി നൽകി.അതിനു ശേഷം ഓരോ ടീം ആയിട്ട് പ്രോഗ്രാമുകൾ അവതരിപ്പിച്ചു.ടീം പവിത്രം ആയ ഞങ്ങൾ കെ പി എ സി ലളിതാമ്മ അഭിനയിച്ച വേഷങ്ങൾ സ്റ്റേജിൽ അവതരിപ്പിച്ചു.ഞാൻ കനൽക്കാറ്റ് എന്ന ചിത്രത്തിലെ ഓമന എന്നാ കഥാപാത്രത്തെ അവതരിപ്പിച്ചു.  ബീ മാർട്ടിന് മുന്നിൽ യുദ്ധത്തിനെതിരെ എന്ന ആശയം മുൻനിർത്തി കൊണ്ട് ഫ്ലാഷ്മോബ് അവതരിപ്പിക്കുകയുണ്ടായി. 

Day 3....

ഇമേജ്
ഇന്നത്തെ ദിവസം യാത്രകളുടേതായിരുന്നു.രാവിലെ 9.30 ന് തന്നെ സർവോദയ സ്കൂൾ ബസിൽ കുതിരമാളികയിലേക്ക് പോയി.കൊട്ടാരത്തിന്റെ അകത്തളങ്ങളിലെ ചായങ്ങളിൽ മനസ് മുങ്ങി നിവർന്നു.ആ കാലഘട്ടത്തിലൂടെ ഉള്ള സഞ്ചാരമായിരുന്നു ഇന്ന്. ഉച്ചയ്ക്ക് ഹോസ്റ്റലിൽ നിന്നും കൊണ്ടുപോയ ആഹാരം അവിടെ ഇരുന്ന് കഴിച്ചു.കൂട്ടുകാരോടൊപ്പം ഒരുപാട് ഫോട്ടോസ് എടുത്തു.  അതിനുശേഷം വേളിയിലേക്ക് പോയി.കടൽക്കാറ്റേറ്റ് കടലിൽ കളിച്ച് ഈ ദിവസം ഇങ്ങനെ അസ്തമിക്കുന്നു...... 

Day 2

ഇമേജ്
ആദ്യത്തെ ഗ്രൂപ്പ്‌ ആയ പവിത്രത്തിൽ ആയിരുന്നു ഞാൻ അംഗമായിരുന്നത്.ക്യാമ്പിന്റെ രണ്ടാം ദിവസമായ ഇന്ന് കഴിഞ്ഞ ദിവസത്തെ വാർത്തകൾ ടീം പവിത്രം അവതരിപ്പിച്ചു.അതിനുശേഷം കുട്ടികളുടെ നിയമങ്ങളും ബാലാവകാശ സംരക്ഷണ സംവിധാനങ്ങളും എന്ന വിഷയത്തെ മുൻനിർത്തി റെനി ആന്റണി സാർ ക്ലാസ്സ്‌ എടുത്തു.

Euphoria.....

ഇമേജ്
പ്രതീക്ഷകളാണ് മനുഷ്യനെ മുന്നോട്ട് നയിക്കുന്നത്.ആ പ്രതീക്ഷകൾ കൊണ്ടെത്തിക്കുന്നത് അനന്തമായ ആനന്ദത്തിലേയ്ക്കാണ്.അത്തരമൊരു ആനന്ദമാണ് EUPHORIA.ബി എഡ് കോഴ്സിന്റെ ഭാഗമായുള്ള 5 ദിവസത്തെ കമ്മ്യൂണിറ്റി ലിവിങ് ക്യാമ്പ് ഇന്ന് ആരംഭിക്കുന്നു.ചലച്ചിത്ര നടൻ പ്രേംകുമാറും എം ജി കോളേജ് sociology  അധ്യാപകൻ Dr സുനിൽകുമാർ സാറും ആയിരുന്നു പ്രധാന അതിഥികൾ...... 

അവസാനിക്കാത്ത യാത്രകൾ......

ഇമേജ്
ഇന്നലെത്തെ ദിവസം യാത്രകളുടേതായിരുന്നു.കോഴ്സിന്റെ ഭാഗമായുള്ള ഏകദിന ടൂർ ഇന്നലെ ആയിരുന്നു.രാവിലെ 7 മണിക്ക് തിരിച്ച യാത്ര പദ്മനാഭപുരം പാലസിൽ ആരംഭിച്ച് കന്യാകുമാരിയിൽ അവസാനിച്ചു.രാത്രി 11.30ന് ആണ് തിരിച്ചെത്തിയത്. മനസിനെ തണുപ്പിക്കുന്നതായിരുന്നു യാത്ര.പാലസ് തന്ന അനുഭവം മറ്റൊന്നായിരുന്നു.വർണങ്ങളും കൊട്ടാരത്തിന്റെ അകത്തളങ്ങളും മനസിനെയും ശരീരത്തെയും മറ്റൊരു ലോകത്തേക്ക് കൂട്ടികൊണ്ടു പോയി. നാലു വശവും കടലാൽ ചുറ്റപ്പെട്ട വിവേകാനന്ദപ്പാറയിലേക്കുള്ള ബോട്ട് യാത്രയും പാറയിലെ ഏകാന്തമായ അന്തരീക്ഷവും നൽകിയ സന്തോഷം പറഞ്ഞറിയിക്കാൻ കഴിയാത്തതായിരുന്നു.  തിരുക്കുറൾ രചിച്ച തിരുവള്ളുവരുടെ ഭീമമായ പ്രതിമയുടെ അടുത്തെത്തിയപ്പോൾ അദ്ദേഹം ജീവിച്ചിരുന്ന കാലത്തേക്കുള്ള യാത്ര കൂടി ആയിരുന്നു അത്. അവസാനിക്കാത്ത സ്വപ്നങ്ങളുടെ , അനന്തമായ സന്തോഷമാണ് ഓരോ യാത്രകളും.....  

women's day......

ഇമേജ്
ഇന്ന് ലോകവനിതാ ദിനം. പെണ്ണിന് വേണ്ടി മാത്രമായി ഒരു ദിനം ഉണ്ടെന്ന് കരുതുന്നില്ല.എല്ലാ ദിവസവും സ്ത്രീകളുടെതാണ്.കോളേജിൽ ഇന്ന് രണ്ടും മൂന്നും പീരീഡ് മായ ടീച്ചർ വനിതാ ദിന സന്ദേശം ആൺകുട്ടികളെ കൊണ്ട് പറയിപ്പിച്ചു.  അതിന് ശേഷം ഫസ്റ്റ് ഇയർ കുട്ടികളുടെ ഫ്ലാഷ് മോബും വുമൺ സെല്ലിന്റെ ആഭിമുഖ്യത്തിൽ വനിതാ ദിനാ പരിപാടികളും ഉണ്ടായിരുന്നു.

international seminar day......

ഇമേജ്
കഴിഞ്ഞ രണ്ട് ദിവസങ്ങളിൽ അന്തർദേശീയ സെമിനാർ നടക്കുന്നതിനാൽ ക്ലാസുകൾ ഉണ്ടായിരുന്നില്ല.ഓൺലൈൻ ആയിട്ടായിരുന്നു സെമിനാർ സംഘടിപ്പിച്ചത്.രാവിലെ മുതൽ വൈകിട്ട് വരെയുള്ള സെമിനാറിൽ കുട്ടികളുടെയും  അധ്യാപകരുടെയും സജീവ സാന്നിധ്യം ഉണ്ടായിരുന്നു.