പോസ്റ്റുകള്‍

ജൂലൈ, 2020 തൊട്ടുള്ള പോസ്റ്റുകൾ കാണിക്കുന്നു
ഇമേജ്
ജീവന്റെ കണക്കുപുസ്തകത്തില്‍ നിറയെ കഥകള്‍    അവിചാരിതമായിട്ടാണ് അഖിൽ എസ് മുരളീധരന്റെ "ജൈവജാതകം "വായിക്കാൻ ഇടയായത്. എനിക്ക് വേണ്ടി കാത്തിരുന്ന ഒരു പുസ്തകം.  അമൂർത്തതയുടെ കഥകൾ മൂർത്തതയുടെ വിനിമയഭാഷയെ വിട്ട് അമൂർത്തതയിലേക്ക് മാറുന്ന തരത്തിൽ ഉള്ള ആഖ്യാനരീതി ആണ് ഇവിടെ എഴുത്തുകാരൻ സ്വീകരിച്ചിട്ടുള്ളത്. പ്രമേയത്തെ മുൻനിർത്തിയുള്ള കഥകൾ എന്നതിനപ്പുറം ആഖ്യാനത്തെ ആധാരമാക്കിയുള്ള, വളരെ അവിചാരിതമായൊരിടത്ത്‌ നിന്നും ആരംഭിക്കുന്ന കഥകൾ ആണ് ജൈവജാതകത്തിൽ. അമൂർത്തമായ ഒന്നിൽ നിന്നും തുടങ്ങി അതിന്റെ വള്ളികൾ പടർന്നു കയറുന്ന അനുഭവമാണിവിടെ. മൂർത്തമായ യാഥാർത്ഥ്യം ഇവിടെ നിരാകരിക്കപ്പെടുന്നു. അത്തരത്തിൽ ഉള്ള വിനിമയ സാധ്യതകളെ ഉല്ലംഖിച്ച് ഇവിടെ മറ്റൊരു മേച്ചിൽപുറം തേടുന്നു. പൂർണ്ണമായും അത് സംവേദനക്ഷമമാണ് എന്ന് പറയാൻ ആകില്ല. കാരണം അതിന്റെ ഭാഷ മറ്റൊന്നാണ്. സാധാരണ ഭാ ഷയുടെ നിലയിൽ നിന്ന് മറ്റൊന്നിലേക്കു ള്ള പരിക്രമണം ആണ് അവി ടെ   നടക്കുന്നത്.   അതുതന്നെ ആണ് ജൈവജാതകത്തിൽ പൊതുവായി കാണുന്നതും.  വ്യക്തിബന്ധങ്ങളും ആത്മഹത്യയും ഉന്മാദവും മറ്റൊരു തരത്തിൽ ആവിഷ്കരിക്കപ്പെടുന്നു. പതിനേഴു കഥകളും ജനിപ്പിക്കുന്ന ചിന്തകൾ പല