പോസ്റ്റുകള്‍

മാർച്ച്, 2021 തൊട്ടുള്ള പോസ്റ്റുകൾ കാണിക്കുന്നു

ഒന്നായി ഒന്നായി ഒന്നിലേയ്ക്ക്......

ഇമേജ്
ഇത്രയേറെ ആഘോഷിച്ച ദിവസങ്ങൾ ചുരുക്കം എന്നു തന്നെ പറയാം. ഏകായാനയും നിസ്സർഗ്ഗയും ചേർന്നൊരുക്കിയ വിരുന്ന് തന്നെ ആയിരുന്നു ഇന്നത്തെ ദിവസം.സിനിമ സീരിയൽ നടിയായ നയന ആയിരുന്നു അതിഥി ആയി എത്തിയത്.പൂജഡാൻസ് ഉൾപ്പെടെ നിരവധി പരിപാടികൾ ഒന്നിനൊന്ന് മികച്ചതായി ഒന്നിന് പിറകെ ഒന്നായി തിരമാലകൾ പോലെ വന്നു കൊണ്ടിരുന്നു........ 

ഒരേയൊരു രാജാവ്.......

ഇമേജ്
ഭയത്തോടെയും ബഹുമാനത്തോടെയുമുള്ള ഒരു മുഖമാണ് പ്രിൻസിപ്പൽ എന്ന് കേൾക്കുമ്പോൾ എല്ലാവരുടേയും മനസിലേയ്ക്ക് കടന്നു വരുന്നത്.എന്നാൽ അതിൽ നിന്നൊക്കെ വ്യത്യസ്തമായി മാർ തെയോഫിലസ് ട്രെയിനിങ് കോളേജിലെ പ്രിൻസിപ്പൽ ബെനെഡിക് സാർ ആ ധാരണകളൊക്കെ തിരുത്തി. വിദ്യാർത്ഥികളുടെ കൂടെ നിന്ന് ഡാൻസ് ചെയ്തും സന്തോഷിച്ചും പ്രോത്സാഹിപ്പിച്ചും ഉള്ള ഒരു അധ്യാപകൻ ഏത് കുട്ടിയുടെയും സ്വപ്നം ആണ് അതിവിടെ പൂർത്തിയായി എന്ന് തന്നെ പറയാം...... 

യെസ് ഐയാം ഇൻ ദ സീ.......

ഇമേജ്
ടിക്ടോക് ഉണ്ടായിരുന്ന സമയത്ത് തകർത്ത് അഭിനയിക്കുമായിരുന്നെങ്കിലും ഡബ്‌സ്മാഷ് മത്സരം എന്ന് കേട്ടപ്പോൾ ആദ്യം ഒരു അങ്കലാപ്പ് ആയിരുന്നു.പെൺപട ആയത് കൊണ്ട് തന്നെ ഹാസ്യരാജാക്കന്മാരെ മാറ്റി നിർത്തി ഹാസ്യറാണിമാർ സ്കോർ ചെയ്ത ശ്രീകൃഷ്ണപുരത്തെ  നക്ഷത്രത്തിളക്കം എന്നാ സിനിമയിലെ ഒരു സീൻ തന്നെ എടുത്തു.യമുനറാണി ആയി ഞാൻ തന്നെ ആയിരുന്നു. അങ്ങനെ സംഭവിച്ചു പോയി എന്നല്ലാതെ എന്തു പറയാൻ. ജീവിതത്തിൽ ഏറ്റവും കൂടുതൽ ചിരിച്ച നിമിഷങ്ങളുടെ കൂട്ടത്തിൽ ചേർത്തു വായിക്കാവുന്ന ഒന്നായി ഈ ദിവസം മാറ്റി വെയ്ക്കുന്നു.........

ആഘോഷങ്ങളുടെ ദിനം.......

ഇമേജ്
സന്തോഷം നിറഞ്ഞ ദിവസമായിരുന്നു ഇന്ന്. കോളേജ് നിറയെ ആഘോഷങ്ങളും വർണങ്ങളും നിറഞ്ഞ് ആടിയ ദിവസം.ഏകയാന ഇന്നൊരു നല്ല ദിനം തന്നപ്പോൾ നാളെ നിസ്സർഗ്ഗ മറ്റൊരു സുദിനം നൽകാൻ കാത്തിരിക്കുന്നു...... 

ഫ്രഷേഴ്‌സ് ഡേ വന്നേയ്......

ഇമേജ്
ഏകയാന യൂണിയന്റെ ഭാഗമായി ചേച്ചീസ് തന്ന ഫ്രഷേഴ്‌സ് ഡേ കിടിലം ആയിരുന്നു.  Red FM RJ ഉണ്ണിയായിരുന്നു മുഖ്യാതിഥി .ലളിതമായ വാക്കുകളിലൂടെ ഒരു ടീച്ചറിന് എങ്ങനെ ഒരു കുട്ടിയിൽ സ്വാധീനം ചെലുത്താൻ സാധിക്കുമെന്ന് അദ്ദേഹം വിശദീകരിച്ചു .തുടർന്ന് ജോജു സാർ പ്രചോദനാത്മകമായ വാക്കുകൾ കൊണ്ടുവിസ്മയം തീർത്തു .തുടർന്ന് ചക്കപ്പഴം എന്ന പേരിൽ ഞങ്ങൾക്ക് വിവിധപരിപാടി അവതരിപ്പിക്കാൻ ഉള്ള അവസരം നല്കി .മധുരവും അവർ വിതരണം ചെയ്തു .ഉച്ചക്ക് ശേഷം ഫ്ളാഷ് മോബും ഞങ്ങളുടെ കോളേജ് യൂണിയൻ്റെ പേര് പ്രകാശനം ചെയ്തു .'നിസർഗ' യുടെ നാളെത്തെ ഉദ്ഘാടനത്തിന് വേണ്ട മുന്നൊരുക്കങ്ങൾക്കിടയിൽ സമയം കടന്നു പോയത് .ഞങ്ങളറിഞ്ഞില്ല .ഏറെ ആകാംഷയോടെ കാത്തിരിക്കുന്ന ദിനമാണ് നാളത്തേത് .....

വീണ്ടും കമ്മീഷൻ.......

ഇമേജ്
കമ്മീഷന്റെ രണ്ടാം ദിവസം ആയിട്ടും ചേച്ചിമാരുടെ ടെൻഷൻ ഇതുവരെ മാറിയിട്ടില്ല. എല്ലാവരും തകർത്ത് പഠിത്തം തന്നെ. എന്താകും ഏതാകും എന്നുള്ള വിഷമം ഓരോരുത്തരിലും കാണാം. പക്ഷെ പറയാതെ വയ്യ, ക്ലാസ്സ്‌ എടുക്കുന്നതിൽ ചേച്ചിമാർ പൊളി ആണ്.......

കമ്മിഷൻ വന്നേ കമ്മീഷൻ......

ഇമേജ്
2വർഷത്തെ ചേച്ചിമാരുടെ കഷ്ടപ്പാടുകൾക്ക് അറുതി വരുത്താൻ ഒടുവിൽ അവരെത്തി, സാക്ഷാൽ കമ്മീഷൻ. കൊറോണ ആയതുകൊണ്ട് തന്നെ സ്കൂളിൽ പോകാൻ കഴിയാത്തതിനാൽ ഞങ്ങൾ തന്നെ ആയിരുന്നു കുട്ടികൾ. പഴയ ആ എട്ടാം  ക്ലാസ്സുകാരി ആയി. വെപ്രാളപ്പെട്ട് ടെൻഷൻ അടിച്ചുള്ള ആദ്യ ദിവസം.വീര ശൂര പരാക്രമികളായ ഞങ്ങളുടെ ചേച്ചിമാർ മാൻപേടകൾ ആയ ദിനം...... 

ഒന്നായി ഒറ്റകെട്ടായി.......

ഇമേജ്
യൂണിയൻ എന്നും ഒരു വികാരമാണ്. കുറേ വിദ്യാർത്ഥികൾക്ക് സ്ഥാനങ്ങൾ നൽകുന്നു എന്നതിനപ്പുറം ഒരു കൂട്ടായ്മ ഞങ്ങൾക്ക് പകരുന്ന ഒരു പിടി നല്ല ഓർമ്മകളുടെ സമാഹാരം കൂടിയാണത്. മാർ തെയോഫിലസ് കോളേജിലെ യൂണിയൻ ഭാരവാഹികളുടെ സത്യപ്രതിജ്ഞ ആയിരുന്നു ഇന്ന്. സുബിൻ ചെയർമാൻ ആയി സ്ഥാനമേല്കുകയും അതാത് സ്ഥാനത്തിന് അർഹരായവർ ഒപ്പം ചേരുകയും ചെയ്തു.എല്ലാ കാര്യങ്ങൾക്കും വിദ്യാർത്ഥികൾക്ക് ഒപ്പം നിൽക്കുന്ന ഒരു യൂണിയൻ ആയിരിക്കുമെന്ന ഉറപ്പോടെ ആണ് സുബിൻ സ്ഥാനമേറ്റത്.

ഇടതു മാറി വലതു വെച്ച്......

ഇമേജ്
മാർച്ച്‌ 8 ലോക വനിതാ ദിനം,ശരിക്കും സ്ത്രീകൾക്ക് വേണ്ടി ഒരു ദിവസം മാറ്റി വെയ്ക്കേണ്ട ആവശ്യം ഉണ്ടോ എന്നാണ് ഈ ദിവസം ചിന്തിക്കേണ്ടത്. എല്ലാ ദിവസവും അവരുടേതാണ്. അത്തരത്തിൽ വളരെ വൈകി ആണെങ്കിലും മാർ തെയോഫിലസ് കോളേജിൽ വനിതാ ദിനം ആഘോഷിച്ചു. വെറുമൊരു ആഘോഷം ആയിരുന്നില്ല. കേരളപോലീസിലെ രക്ഷാടീമിന്റെ സ്വയ പ്രതിരോധശേഷി നേടുന്നതിന് വേണ്ടിയുള്ള ക്ലാസും ഉണ്ടായിരുന്നു. എന്തുകൊണ്ട് സ്ത്രീ മാത്രം എപ്പോഴും ആക്രമിക്കപ്പെടുന്നു? ഒറ്റ ഉത്തരമേ ഉള്ളൂ അവൾക്ക് പ്രതിരോധിക്കാനുള്ള ശേഷി ഇല്ലെന്ന് സമൂഹം കരുതി വെച്ചിരിക്കുന്നു. ആ തോന്നലിന് ഒരു മാറ്റം കൂടി ആയിരുന്നു ഈ ക്ലാസ്സ്‌. എങ്ങനെ സ്വയം പ്രതിരോധിക്കാം എന്ന് മാത്രമല്ല ആത്മധൈര്യം എങ്ങനെ നേടാം എന്നുകൂടി മൂന്ന് വനിതാ പോലീസുകാർ ചേർന്ന് നടത്തിയ ക്ലാസ്സ്‌ പഠിപ്പിച്ചു തന്നു. 

അനുഭവങ്ങളുടെ തേരിലേറി

രണ്ട് ദിവസത്തെ സ്കൂൾ ഇൻഡക്ഷൻ പ്രോഗ്രാമിന്റെ ഭാഗമായി റിപ്പോർട്ട്‌ എഴുതുകയും അത് ഇന്ന് സമർപ്പിക്കുകയും ചെയ്തു. അതോടൊപ്പം പ്രിൻസിപ്പലും ബെനഡിക്ട് സാറും ഓരോ സ്കൂളിൽ എങ്ങനെ ആയിരുന്നു സെൽഫ് ഇൻഡക്ഷൻ പോയവരുടെ അനുഭവങ്ങൾ എന്ന് അന്വേഷിക്കാൻ ക്ലാസ്സിൽ എത്തി.ഓരോ സ്കൂളിലും പോയവരിൽ നിന്നും പ്രതിനിധികൾ അഭിപ്രായം പറഞ്ഞു. ആദ്യമായി ടീച്ചറെ എന്നുള്ള വിളികൾ കേട്ട ആനന്ദവും ആത്മസംതൃപ്തികളും എല്ലാവരുടെയും വാക്കുകളിൽ പ്രകടമായിരുന്നു. ജീവിതത്തിന് അർഥമുണ്ടെന്നു തോന്നിയ ദിനങ്ങളെ കുറിച്ച് സംസാരിക്കുന്നതും സന്തോഷകരമാണ്.  

സർവ്വതും സർവോദയ ആയി മാറിയ ദിനങ്ങൾ.......

ഇമേജ്
രണ്ട് ദിവസം കൊണ്ട് സർവോദയ പ്രിയപ്പെട്ടതായി മാറിയതിന് കുട്ടികൾ മാത്രം ആയിരുന്നില്ല കാരണം. ഇത്രയേറെ ഒപ്പം നിൽക്കുന്ന അധ്യാപകരും പ്രിൻസിപ്പലും വൈസ് പ്രിൻസിപ്പലും അതിൽ ചെറുതല്ലാത്ത പങ്ക് വഹിച്ചു.ടീച്ചർ എന്ന വിളികൾ പോലും തന്ന സന്തോഷത്തിന് അതിരുകൾ ഇല്ലായിരുന്നു. ജീവിതത്തിലെ മറക്കാനാവാത്ത നിമിഷങ്ങൾ നൽകിയതിന് സർവോദയയോടും സർവ്വേശ്വരനോടും നന്ദി....... 

സർവോദയ തന്നത്.......

ഇമേജ്
ജീവിതത്തിലെ ഏറ്റവും നല്ല നിമിഷങ്ങളിലൂടെയാണ് രണ്ട് ദിവസമായി കടന്നു പോയത്. പഴയ സ്കൂൾ ഓർമ്മകൾ തിരിച്ചു കിട്ടുകയായിരുന്നു ഈ ദിവസങ്ങളിൽ. അവസാന ദിവസമായ ഇന്ന് ആയിരുന്നു മലയാളം ടീച്ചറിനെ കണ്ടത്. പേര് പോലെ തന്നെ പ്രഭ നിറഞ്ഞ മുഖം. ഞങ്ങളുടെ പ്രഭ ടീച്ചർ.ഫീഡ്ബാക്ക് തന്നതോടൊപ്പം ടീച്ചർ ഞങ്ങൾക്ക് പകർന്ന പാഠങ്ങൾ വളരെ വലുതായിരുന്നു. എന്താകണം ഒരു അധ്യാപിക എന്നതിനേക്കാൾ എന്താകരുത് എന്നാണ് ടീച്ചർ പറഞ്ഞു നൽകിയത്. 29വർഷത്തെ അനുഭവങ്ങളുടെ പുസ്തകം ആയിരുന്നു ഞങ്ങൾ തുറന്ന് വായിച്ചത്...... 

സ്കൂളിലേയ്ക്ക്

ഇമേജ്
സർവോദയ വിദ്യാലയത്തിലേയ്ക്ക് ആണ് സ്കൂൾ ഇൻഡക്ഷന് പോകണം എന്ന അറിയിപ്പ് കിട്ടിയപ്പോൾ സന്തോഷവും അത്ഭുതവും കൂടി കലർന്ന അവസ്ഥ ആയിരുന്നു.ആകെ ഒരു അങ്കലാപ്പിൽ ആണ് സ്കൂളിൽ എത്തിയത്. പക്ഷെ അവിടുത്തെ അധ്യാപകരും വിദ്യാർത്ഥികളും നൽകിയ സ്വീകരണങ്ങൾ ആത്മവിശ്വാസം കൂട്ടി എന്ന് തന്നെ പറയാം. പത്താം ക്ലാസ്സിന് മോഡൽ പരീക്ഷ നടക്കുന്നതിനാൽ എക്സാം ഹാളിൽ നിൽക്കുക എന്നതായിരുന്നു ഞങ്ങൾക്ക് കിട്ടിയ ഡ്യൂട്ടി.ഇതുവരെ പരീക്ഷ മാത്രം എഴുതി ശീലിച്ചിട്ട് പെട്ടെന്ന് വിദ്യാർത്ഥികളുടെ നിരീക്ഷക ആയപ്പോൾ അത് മറ്റൊരു അനുഭവം ആയിരുന്നു.

പഠിപ്പിച്ച് പഠിപ്പിച്ച് പറപ്പിച്ച്

നിങ്ങൾക്ക് ഒരു ഡെമോ ക്ലാസ്സ്‌ സീനിയഴ്സിന്റെ വക ഉണ്ടെന്ന് പറഞ്ഞപ്പോൾ ക്ലാസ്സ്‌ കേട്ടിരുന്നാൽ മതിയല്ലോ എന്നായിരുന്നു കരുതിയത്. എന്നാൽ ചോദ്യങ്ങൾ ചോദിച്ചും സംഘപരിപാടികൾ നടത്തിയും ചേച്ചിമാർ അതങ്ങ് ഉഷാറാക്കി. എന്നിട്ട് ഒടുവിൽ ഒരു സൂചന കൂടി അടുത്തത് നിങ്ങളുടെ ഊഴം ആണെന്ന്. എന്തായാലും ഡെമോ ക്ലാസ്സിന്റെ ആദ്യദിനം ഞെട്ടിച്ചു കളഞ്ഞു എന്നല്ലാതെ എന്ത് പറയാൻ.......