സ്കൂളിലേയ്ക്ക്
സർവോദയ വിദ്യാലയത്തിലേയ്ക്ക് ആണ് സ്കൂൾ ഇൻഡക്ഷന് പോകണം എന്ന അറിയിപ്പ് കിട്ടിയപ്പോൾ സന്തോഷവും അത്ഭുതവും കൂടി കലർന്ന അവസ്ഥ ആയിരുന്നു.ആകെ ഒരു അങ്കലാപ്പിൽ ആണ് സ്കൂളിൽ എത്തിയത്. പക്ഷെ അവിടുത്തെ അധ്യാപകരും വിദ്യാർത്ഥികളും നൽകിയ സ്വീകരണങ്ങൾ ആത്മവിശ്വാസം കൂട്ടി എന്ന് തന്നെ പറയാം.പത്താം ക്ലാസ്സിന് മോഡൽ പരീക്ഷ നടക്കുന്നതിനാൽ എക്സാം ഹാളിൽ നിൽക്കുക എന്നതായിരുന്നു ഞങ്ങൾക്ക് കിട്ടിയ ഡ്യൂട്ടി.ഇതുവരെ പരീക്ഷ മാത്രം എഴുതി ശീലിച്ചിട്ട് പെട്ടെന്ന് വിദ്യാർത്ഥികളുടെ നിരീക്ഷക ആയപ്പോൾ അത് മറ്റൊരു അനുഭവം ആയിരുന്നു.
അഭിപ്രായങ്ങള്‍
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ