പോസ്റ്റുകള്‍

സെപ്റ്റംബർ, 2021 തൊട്ടുള്ള പോസ്റ്റുകൾ കാണിക്കുന്നു

കാൻസർ വാർഡിലെ ചിരി.....

ഇമേജ്
വേദനകൾ എപ്പോഴും മനുഷ്യനെ തളർത്തുന്നു. അത് ശാരീരികം ആയാലും മാനസികം ആയാലും. ചെറിയ പ്രയാസങ്ങൾ പോലും വലുതാക്കി കാട്ടാനുള്ള പ്രവണത നമുക്ക് ഏറെയാണ്. എന്നാൽ ചുരുക്കം ചിലർ വേദനകളെ പോലും പുഞ്ചിരി ആക്കി മാറ്റുന്നു. സിനിമയിൽ ഇത്തരം കാഴ്ചകൾ നമ്മൾ കാണാറുണ്ട്. നിത്യജീവിതത്തിലോ?  അഭിനയമികവ് കൊണ്ട് നമ്മെ ചിരിപ്പിക്കുകയും കരയിക്കുകയും ചിന്തിപ്പിക്കുകയും ചെയ്ത ഇന്നസെന്റ് എന്ന അതുല്യപ്രതിഭ നീറുന്ന ജീവിതാനുഭവങ്ങളെ നേരിട്ടതും പുഞ്ചിരി കൊണ്ടായിരുന്നു.  ഒരു സാഹിത്യവിദ്യാർത്ഥിനി എന്ന നിലയിൽ വായിക്കേണ്ട പുസ്തകങ്ങൾ അനവധിയാണ്. എന്നാൽ, ഓരോ വ്യക്തിയും വായിച്ചിരിക്കേണ്ട പുസ്തകം ഏത് എന്ന് ചോദിച്ചാൽ  ഒരു ഉത്തരമേ ഉള്ളൂ. - "കാൻസർ വാർഡിലെ ചിരി". 

മുതലാളി ജംഗ ജഗ ജഗാ.....

ഇമേജ്
വേനൽ അവധിയ്ക്ക് പെട്ടിയും കിടക്കയും എടുത്ത് ഹോസ്റ്റലിൽ നിന്ന് നാട്ടിലേക്ക് വരുമ്പോൾ ഇനിയൊരു മടങ്ങിപ്പോക്ക് ഉണ്ടാകുമോ എന്ന കാര്യത്തിൽ സംശയം ഉണ്ടായിരുന്നു.പക്ഷെ ഒക്ടോബർ 4ന് വിദ്യാഭ്യാസ സ്ഥാപനങ്ങൾ തുറക്കാൻ സാധ്യത ഉണ്ടെന്ന വാർത്ത കേട്ടപ്പോൾ അതൊരു പ്രതീക്ഷ ആയിരുന്നു.കാരണം ഒരിക്കലും തിരിച്ചു കിട്ടാത്ത കോളേജ് നാളുകൾ ആയിരുന്നു വീട്ടിൽ ഇരുന്ന് തീർന്നു പോകുന്നത്. കുറച്ചു കാലം കൊണ്ട് കോളേജ് ഞങ്ങളിൽ ചെലുത്തിയ സ്വാധീനം തന്നെ ആയിരുന്നു അതിനു കാരണവും.... 

ജാംബോർഡും ജോജു സാറും.....

ഇമേജ്
എന്നും ഓരോ പുതിയ കാര്യങ്ങളുമായി ആയിരിക്കും ജോജു സാറിന്റെ രംഗപ്രവേശം.അതൊരു ശുഭ ചിന്തയാവാം, പുതിയ ICT ടെക്‌നിക്‌സ് എന്തെങ്കിലും ആവാം.ഇന്ന് അത്തരത്തിൽ സാർ പരിചയപ്പെടുത്തിയ ഒന്നായിരുന്നു ജാം ബോർഡ്.സാർ പഠിച്ചു കൊണ്ട് ഞങ്ങൾക്ക് അതിന്റെ നൂതന വഴികൾ തുറന്നു തന്നു. ഇന്നത്തെ ക്ലാസ്സ്‌ ആരംഭിച്ചത് തന്നെ ജാംബോർഡിൽ ശുഭചിന്തയോടെയാണ്‌. 

അങ്ങനെ വന്നൊരു ഹർത്താൽ......

ഇമേജ്
കേരളത്തിൽ നിന്ന് അന്യം നിന്ന് പോയ ഒരു കലാരൂപം തിരികെ വന്നിരിക്കുകയാണ് സുഹൃത്തുക്കളെ.2വർഷം മുൻപ് ഒരു ഹർത്താലിനു വേണ്ടി നോക്കി ഇരുന്ന ഒരു കാലം നമുക്ക് ഉണ്ടായിരുന്നു പക്ഷെ കൊറോണ കാരണം എല്ലാ ആഘോഷങ്ങളും പോലെ അതും ഇല്ലാതെയായി.പക്ഷെ ഹർത്താൽ ആയാലും കോരന് കുമ്പിളിൽ തന്നെ കഞ്ഞി എന്ന് പറഞ്ഞ പോലെ ഓൺലൈൻ ക്ലാസിനു ഒരു മാറ്റവും ഇല്ല.ഹർത്താൽ..... മഴ....... ഓൺലൈൻ ക്ലാസ്സ്‌ ആഹാ അന്തസ്......