പോസ്റ്റുകള്‍

സെപ്റ്റംബർ, 2020 തൊട്ടുള്ള പോസ്റ്റുകൾ കാണിക്കുന്നു

സൂര്യനെ സ്നേഹിച്ച ഒരു പെണ്‍കുട്ടിയുടെ കഥ

ഇമേജ്
'മൊഴിക്ക് '  _________________________________________ 'ചേച്ചി, സൂര്യൻ എപ്പഴാ വര്വാ....'  ദിവസവും ഞാൻ കേൾക്കുന്ന ഒരു ചോദ്യമാണിത്. ആദ്യമൊക്കെ തമാശയായി ഉത്തരം പറഞ്ഞു കൊടുത്തു. പക്ഷെ ദിവസങ്ങൾ കഴിയുന്തോറും സൂര്യനെ അഗാധമായി സ്നേഹിക്കുന്ന ഒരു നാലുവയസ്സുകാരി പൂവിനെ ഞാൻ തിരിച്ചറിഞ്ഞു. ട്യൂഷൻ  പഠിപ്പിക്കുന്നതിനിടയിൽ നമുക്ക് കുറച്ച് നേരം റസ്റ്റ്‌ എടുത്താലോ എന്ന് ചോദിച്ച് കഥാപുസ്തകവുമായി റസ്റ്റ്‌ എടുക്കാൻ വരുമ്പോഴും, കഥകൾ പറഞ്ഞു കൊടുക്കുമ്പോഴും അവളുടെ നോട്ടം ജനലിലൂടെ പുറത്തേക്കായിരുന്നു. നൂറുചോദ്യങ്ങൾ ചോദിക്കുമ്പോഴും തൊണ്ണൂറ്റിയൊൻപതെണ്ണവും സൂര്യനെകുറിച്ച് മാത്രം അറിയാൻ ആഗ്രഹിച്ച നിഷ്കളങ്കത.  'ഭൂമി കറങ്ങുമ്പോൾ നമ്മടെ തല എന്താ ചേച്ചി കറങ്ങാത്തെ?' അതിനു ഉത്തരം പറയാൻ തുടങ്ങും മുൻപ് അടുത്തത് വരും, സൂര്യനെ തൊട്ടാൽ നമുക്ക് പൊള്ളില്ലേ? അങ്ങനെ അങ്ങനെ നീളുന്നു ആ നിര. ചുട്ടുപൊള്ളുന്ന സൂര്യനെ പിടിക്കാൻ ഓടിയ ഹനുമാന്റെ കഥ പറഞ്ഞു കൊടുക്കാൻ ശ്രമിച്ചപ്പോൾ സൂര്യൻ പാവം അല്ലെ അവനെ എന്തിനാ പിടിക്കുന്നെ എന്ന മറുചോദ്യം ചോദിച്ച് പുള്ളിക്കാരി എന്നെ മുളയിലേ നുള്ളി. ഇവളിൽ എങ്ങനെ സൂര്യനോട

ഒടുങ്ങാത്ത രോഷത്തിന്റെ മാംസകഷ്ണങ്ങള്‍

ഇമേജ്
"ആ മൂരിയെ ഇൻക്ക് വീത്തണം. അയിന്റെ തലച്ചോറ് കൊണ്ട് ഇൻക്ക് അത്താഴം വെളമ്പണം "                    2020 -ലെ മാതൃഭൂമി വിഷുകഥാപുരസ്‌കാരം നേടിയ രാഹുൽ മണപ്പാട്ടിന്റെ 'ഇറച്ചികൊമ്പ് 'എന്ന കഥ വർഗ്ഗ-വർണ്ണ ബോധത്തിന്റെ പേരിൽ അടിച്ചമർത്തപ്പെട്ട ഒരു ജനതയുടെ ഉയിർത്തെഴുന്നേൽപ്പാണ്. ടി കെ സി വടുതലയുടെ 'അച്ചണ്ട വെന്തിങ്ങ ഇന്നാ'യിൽ പുലയനായിരുന്ന കണ്ടൻ കോരൻ ക്രൈസ്തവനായ ദേവസ്യ ആയപ്പോഴും ചേറിലാഴ്ത്തിയവർ തന്നെ ഒപ്പം കൂട്ടുമെന്ന ചിന്തയിൽ നിന്നും കഥയുടെ അവസാനം ജാതിമാറിയാലും സ്വത്വം മാറില്ല എന്ന തിരിച്ചറിവിൽ അയാൾ എത്തി നിൽക്കുന്നു. ദളിത് ക്രൈസ്തവൻ ആയതുകൊണ്ട് തെമ്മാടിക്കുഴിയിൽ അടക്കേണ്ടി വന്ന പോത്തുജോയിയ്ക്ക് അച്ചൻ കുരിശ് വരച്ചത് അൾത്താരയിൽ നിന്നുമായിരുന്നു. ദളിതനായതുകൊണ്ടും ഇറച്ചിവെട്ടായതു കൊണ്ടും തങ്ങളെ അകറ്റി നിർത്തുന്ന ജനങ്ങളിൽ നിന്നും റെയ്ച്ചൽ ഒന്നും ആഗ്രഹിക്കുന്നില്ല. 'നീയൊക്കെ ഞങ്ങടെ കക്കൂസ് അടിച്ചു വൃത്തിയാക്കുന്ന ജന്തുക്കളാ 'എന്ന ഈനാശുവിന്റെ ആക്രോശത്തിൽ തന്നെ ജാതിവിവേചനത്തിന്റെ അറപ്പ് പ്രകടമാകുന്നു. ഇത്തരത്തിൽ ഉള്ള വിവേചനങ്ങളിൽ നിന്നും ഉയിർത്തെഴുന്നേറ്റവളാണ് റ