പോസ്റ്റുകള്‍

ഒക്‌ടോബർ, 2021 തൊട്ടുള്ള പോസ്റ്റുകൾ കാണിക്കുന്നു

നീരാടുവാൻ നിളയിൽ.....

ഇമേജ്
ക്രിട്ടിസിസം ക്ലാസ്സിന്റെ സമ്മർദ്ദങ്ങൾക്കിടയിൽ നിളയിലെ ഒഴുക്ക് പോലെ,തണുത്തകാറ്റ് പോലെ ഒരുപിടി നല്ല ഗാനങ്ങളുമായി കലവൂർ ചന്ദ്രബാബു എന്ന ഗായകൻ ഇന്ന് കോളേജിൽ എത്തി.ചെസ്സ് മത്സരത്തിന് തൊട്ട് മുൻപ് മനസ്  ശാന്തമാകാൻ അദ്ദേഹം ഞങ്ങളെ വയലാറിന്റെയും പി ഭാസ്കരന്റേയും വരികളിലൂടെ കൊണ്ട് പോയി.നട്ടുച്ച സമയത്തെ അദ്ദേഹത്തോടൊപ്പമുള്ള കുറച്ച് നിമിഷങ്ങൾ മനസിനെ, ഉണ്മയെ തൊടുന്നതായിരുന്നു........ 

അങ്ങനെ ഒരു ക്രിട്ടിസിസം ക്ലാസ്സിൽ.....

ഇമേജ്
20 മിനിറ്റ് നീണ്ടു നിന്ന മൈക്രോടീച്ചിങ് ക്ലാസിനു ശേഷം ആദ്യമായിട്ടാണ് 40 ഒരു ക്ലാസ്സിലേക്ക് കടക്കുന്നത്.ടെൻഷനും ആകാംഷയും കലർന്ന അവസ്ഥ ആയിരുന്നു.സമയത്തിന് ക്ലാസ്സ് അവസാനിപ്പിക്കാൻ കഴിയുമോ എന്നതായിരുന്നു ആദ്യത്തെ ടെൻഷൻ.രാഖിയ്ക്കും രേഷ്മയ്ക്കും ശേഷം ആയിരുന്നു എന്റെ ഊഴം.ആദ്യത്തെ രണ്ടുപേരെ സ്റ്റുഡിയോയിലും മൂന്നാമത്തെ മുതൽ ക്ലാസ്റൂമിലും വെച്ച് ക്ലാസ്സ്‌ എടുപ്പിക്കും എന്ന് പറഞ്ഞിരുന്നെകിലും രാഖിയ്ക്കും രേഷ്മയ്ക്കും വീഴാത്ത ഞറുക്ക് എനിക്ക് വീണു.വളരെ മികച്ച രണ്ട് ക്ലാസിനു ശേഷം എന്റെ ഊഴം എത്തി.ആദ്യം പരിഭ്രമം ഉണ്ടായിരുന്നു എങ്കിലും ക്രമേണ അതിനെ തരണം ചെയ്ത് ഭംഗിയായി ക്ലാസ്സ്‌ അവസാനിപ്പിക്കാൻ കഴിഞ്ഞു.അതിനെ സംബന്ധിച്ച വിമർശനങ്ങൾ സമയപരിമിതികൾ മൂലം അടുത്ത ദിവസത്തേക്ക് മാറ്റി വെച്ചു.

വൈകി വന്ന വസന്തം......

ഇമേജ്
ബ്രഹ്മനായകം സാറിന്റെ ക്ലാസ്സ്‌ ചെലുത്തിയ സ്വാധീനം ചെറുതല്ലായിരുന്നു.അതുകൊണ്ട് തന്നെ അന്നത്തെ ദിവസം ബ്ലോഗ്‌ എഴുതാതെ ഇരുന്നാൽ അതൊരു വലിയ നഷ്ടം ആകുമെന്ന് അറിയാവുന്നതു കൊണ്ട് തന്നെ ബ്ലോഗ്‌ എഴുതി കോളേജ് ഗ്രൂപ്പിൽ ഇട്ടു. അപ്പോൾ തോന്നി അത് സാർ കൂടി കാണണം എന്ന് അതിനുവേണ്ടി ജോജു സാറിനു അയയ്ച്ചു കൊടുത്തപ്പോൾ ഒരിക്കലും പ്രതീക്ഷിക്കാതെ ജോജു സാർ ഫോണിൽ വിളിക്കുകയും ബ്ലോഗിനെകുറിച്ച് പറഞ്ഞു അഭിനന്ദിക്കുകയും ചെയ്തു.ഇന്ന് ക്ലാസ്സിൽ ചെന്നപ്പോൾ സാർ മുന്നിലേയ്ക്ക് വിളിക്കുകയും ഒരുപാട് പ്രശംസിക്കുകയും ഇനിയും എഴുതാൻ പ്രോത്സാഹനം തരുകയും ചെയ്തു. ജീവിതത്തിൽ ഒരുപാട് എഴുതിയിട്ടുണ്ടെകിലും വൈകി എത്തിയ വസന്തം ആയിരുന്നു ഇത്..... 

സത് സംഗം......

ഇമേജ്
സത് സംഗം എന്ന വാക്കിന്റെ അർഥം ജ്ഞാനിയോട് സംവദിക്കുക എന്നാണ്. ജ്ഞാനം കൊണ്ട് സമ്പന്നനായ ഒരു മനുഷ്യനെ അല്ല ഹൃദയനൈർമല്യം കൊണ്ട് സമ്പന്നനായ ഒരു മനുഷ്യനെ ഇന്ന് അടുത്ത്‌ അറിയാൻ കഴിഞ്ഞു. ബ്രഹ്മനായകം സാർ, പച്ചയായ മനുഷ്യൻ എന്നാൽ ആ മനുഷ്യൻ പറഞ്ഞു തന്ന അറിവിനും സ്നേഹത്തിനും ഒരു തലമുറയെ വാർത്തെടുക്കാനുള്ള ശേഷിയുള്ളതായിരുന്നു.ഒരാൾക്ക് എങ്ങനെ ഇത്ര മധുരമായി covid നെകുറിച്ച് പറയാൻ കഴിയും എന്ന് ചിന്തിച്ച നിമിഷങ്ങളായിരുന്നു അത്. ഭയമല്ല ജാഗ്രതയാണ് വേണ്ടത് എന്ന സ്ഥിരം പല്ലവിയ്ക്ക് അപ്പുറം covid നൽകുന്ന തിരിച്ചറിവ് മനസിലാക്കാൻ സഹായിക്കുന്ന വാക്കുകൾ ആയിരുന്നു അവ.  C-conscious  O-oppurtunity  V-values  I-individual  D-dream  ലോകത്ത് ഒരാൾക്കും ഇത്രയേറെ ആത്മവിശ്വാസത്തോടെ covid നെ നിർവചിക്കാൻ കഴിയുമെന്ന് തോന്നുന്നില്ല.ഈ മനുഷ്യൻ ഞങ്ങൾക്ക് ഒരു പ്രാർഥന ആയിരുന്നു...... വാക്കുകൾ തീർന്നു പോകരുതേ എന്നുള്ള പ്രാർഥന...... ഹൃദയം കൊണ്ടാണ് സാർ നിങ്ങൾക്ക് വേണ്ടി ഈ ബ്ലോഗ്‌ കുറിക്കുന്നത്...... നന്ദി സാർ ജീവിതത്തെ പുഞ്ചിരിയാക്കി തീർക്കാൻ സഹായിക്കുന്നതിന്..... 

വീണ്ടും എവിടെവെച്ചെങ്കിലും കണ്ടുമുട്ടാമെന്ന വാക്ക് മാത്രം.....

ഇമേജ്
വായിച്ചും കെട്ടും കാലപ്പഴക്കം ചെന്ന കവിതകളിൽ ഹൃദയത്തിൽ പതിഞ്ഞവ വിരളമാണ്.ഇനി അങ്ങനെ പതിഞ്ഞിട്ടുണ്ടെങ്കിൽ തന്നെ അത് മറ്റൊരാൾ പാടി തന്നത് ആയിരിക്കും.ഏറെ നാളുകൾക്കു ശേഷം ഇന്ന് രേണുക വീണ്ടും ഹൃദയത്തിലേയ്ക്ക് ചേക്കേറി.ബ്രഹ്മനായകം സാറിന്റെ സ്വരത്തിൽ അതങ്ങനെ ഇപ്പോഴും കാതിൽ മുഴകുന്നു.വാക്കുകൾക്ക് ജീവൻ തരാൻ ആ ശബ്ദത്തിന് കഴിഞ്ഞു.