അങ്ങനെ ഒരു ക്രിട്ടിസിസം ക്ലാസ്സിൽ.....
20 മിനിറ്റ് നീണ്ടു നിന്ന മൈക്രോടീച്ചിങ് ക്ലാസിനു ശേഷം ആദ്യമായിട്ടാണ് 40 ഒരു ക്ലാസ്സിലേക്ക് കടക്കുന്നത്.ടെൻഷനും ആകാംഷയും കലർന്ന അവസ്ഥ ആയിരുന്നു.സമയത്തിന് ക്ലാസ്സ് അവസാനിപ്പിക്കാൻ കഴിയുമോ എന്നതായിരുന്നു ആദ്യത്തെ ടെൻഷൻ.രാഖിയ്ക്കും രേഷ്മയ്ക്കും ശേഷം ആയിരുന്നു എന്റെ ഊഴം.ആദ്യത്തെ രണ്ടുപേരെ സ്റ്റുഡിയോയിലും മൂന്നാമത്തെ മുതൽ ക്ലാസ്റൂമിലും വെച്ച് ക്ലാസ്സ് എടുപ്പിക്കും എന്ന് പറഞ്ഞിരുന്നെകിലും രാഖിയ്ക്കും രേഷ്മയ്ക്കും വീഴാത്ത ഞറുക്ക് എനിക്ക് വീണു.വളരെ മികച്ച രണ്ട് ക്ലാസിനു ശേഷം എന്റെ ഊഴം എത്തി.ആദ്യം പരിഭ്രമം ഉണ്ടായിരുന്നു എങ്കിലും ക്രമേണ അതിനെ തരണം ചെയ്ത് ഭംഗിയായി ക്ലാസ്സ് അവസാനിപ്പിക്കാൻ കഴിഞ്ഞു.അതിനെ സംബന്ധിച്ച വിമർശനങ്ങൾ സമയപരിമിതികൾ മൂലം അടുത്ത ദിവസത്തേക്ക് മാറ്റി വെച്ചു.
അഭിപ്രായങ്ങള്‍
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ