പോസ്റ്റുകള്‍

ജനുവരി, 2021 തൊട്ടുള്ള പോസ്റ്റുകൾ കാണിക്കുന്നു

മധുരിക്കും ഓർമ്മകളെ...

ഇമേജ്
ഒരു കോളേജിൽ ക്ലാസ്സ്‌ മുറികളും ടോയ്ലറ്റും മറ്റു സൗകര്യങ്ങളും പോലെ തന്നെ അത്യാവശ്യമായ ഒന്നാണ് കാന്റീൻ എന്ന് വിശ്വസിക്കുന്ന ഒരാളാണ് ഞാൻ. അതിനു ഒരുപാട് കാരണങ്ങൾ ഉണ്ട്.ഇടവേളകളിൽ ചായയും പലഹാരങ്ങളും മാത്രമല്ല ഇത്തരം ഇടങ്ങൾ പ്രദാനം ചെയ്യുന്നത് അതിനുമപ്പുറം പല സൗഹൃദങ്ങളും ചിരികളും ചിന്തകളും പിണക്കങ്ങളും ഇണക്കങ്ങൾക്കും കൂടി ഇവിടെ നിന്നും കിട്ടും. ഒരുപക്ഷെ കോളേജിൽ നിന്ന് ഇറങ്ങുമ്പോൾ പഠിപ്പിച്ചതും പഠിച്ചതുമൊന്നും ഓർമ വന്നില്ലെങ്കിലും ക്യാന്റീനിലെ ചായയും പഴംപൊരിയും അങ്ങനെ പെട്ടെന്നൊന്നും മനസ്സിൽ നിന്ന് പോകുമെന്ന് തോന്നുന്നില്ല.  

വീണ്ടും......

ഇമേജ്
നീണ്ട ഒരു അവധിയ്ക്ക് ശേഷം, അവധി എന്ന് പറയാമോ എന്നറിയില്ല കൊറോണ കാലം എന്ന് തിരുത്താം.2020 മാർച്ച്‌ 10നാണ് ലോക്ക് ഡൗൺ കാരണം ഹോസ്റ്റലിൽ നിന്നും വീട്ടിലേയ്ക്ക് വരുന്നത്.പുതിയ വാക്ക് 'ലോക്ക് ഡൗൺ 'ആദ്യം കേട്ടപ്പോൾ അത്ഭുതമാണ് തോന്നിയതെങ്കിലും കുറച്ച് നാൾ കഴിഞ്ഞപ്പോൾ കൊറോണ ആളു ഭയങ്കരൻ ആണെന്നും,  പെട്ടു എന്നും ഉറപ്പായി. വായിച്ചും എഴുതിയും  സിനിമ കണ്ടും യൂട്യൂബിൽ നോക്കി ഓരോന്ന് പരീക്ഷിച്ചും സമയം അങ്ങനെ അങ്ങ് പോയി.ഇതിനിടയ്ക്ക് പിജി എക്സാം എഴുതി, റിസൾട്ട്‌ വന്നു അതുമായി ബന്ധപെട്ട ചടങ്ങുകൾ എല്ലാം കഴിഞ്ഞു. അടുത്ത കടമ്പ എന്ത് എന്ന് ആലോചിച്ചിരിക്കുമ്പോഴാണ് ബി എഡ് ‌ എന്ന ഐഡിയ വന്നത്.അങ്ങനെ മാർ തിയോഫിലസ് ബി എഡ് കോളേജിൽ അഡ്മിഷൻ എടുത്തു. ഇതിനിടയ്ക്ക് എഴുതാൻ പൊതുവെ മടി കൂടുതൽ ഉള്ള ഞാൻ ബി എഡിനെ കുറിച്ച് അവിടുന്നും ഇവിടുന്നും ഒക്കെ കിട്ടിയ വിവരങ്ങൾ വെച്ച് അനുഭവ സമ്പന്നരായ കുറച്ച് പേരോട് തിരക്കി. നന്നായി വർക്ക്‌ ചെയ്യേണ്ടി വരും ഉറങ്ങാൻ പറ്റില്ല അങ്ങനെ അങ്ങനെ പല അഭിപ്രായങ്ങൾ കിട്ടി ബോധിച്ചു.                   നീണ്ട ഇടവേളയ്ക്ക് ശേഷം 9-1-2021 ബുധനാഴ്ച ആദ്യത്തെ ക്ലാസിനു കയറി. കൊറോണ കൊണ്ടു തന്ന അകലം പാലിച്

അനാദിയിലേക്കൊഴുകുന്ന നദി....

ഇമേജ്
ജന്മജന്മാന്തരങ്ങളില്‍ നിന്നാരംഭിച്ച് അനാദിയിലേക്കൊഴുകുന്ന ഒരു നദിയുണ്ടെന്റെ ഉള്ളില്‍.ആ നദിക്ക് ഞാന്‍ നിന്റെ പേര് വിളിക്കുന്നു.വിശുദ്ധവും മുന്തിരിച്ചാറ് പോലെ മുഗ്ദ്ധവുമായ ആ നദിയുമായി  ഞാന്‍ വല്ലാത്തൊരു പ്രണയത്തിലാണ്. എന്നെ അവള്‍ മുളങ്കാടുകളിലേക്കും ഹരിതാഭകളിലേക്കും ക്ഷണിക്കുന്നു.അവള്‍ എനിക്കുവേണ്ടി തുന്നിയ രാഗങ്ങള്‍ ഒരുക്കിവച്ചിരിക്കുന്നു.  കണ്ണടയ്ക്കുമ്പോഴെല്ലാം അവളുടെ തളിര്‍ത്ത ചുണ്ടുകള്‍ എന്നെ മെല്ലെ വന്നു തൊട്ടു വിളിക്കുന്നു.പ്രിയപ്പെട്ടവളെ,വനസരോവരങ്ങളും മുളങ്കാടുകളും വിട്ടിറങ്ങിയ നിന്നെ എന്റെ ഹൃദയം എന്നേ ഏറ്റുവാങ്ങികഴിഞ്ഞു. (ജിബ്രാന്‍ )