വീണ്ടും......

നീണ്ട ഒരു അവധിയ്ക്ക് ശേഷം, അവധി എന്ന് പറയാമോ എന്നറിയില്ല കൊറോണ കാലം എന്ന് തിരുത്താം.2020 മാർച്ച്‌ 10നാണ് ലോക്ക് ഡൗൺ കാരണം ഹോസ്റ്റലിൽ നിന്നും വീട്ടിലേയ്ക്ക് വരുന്നത്.പുതിയ വാക്ക് 'ലോക്ക് ഡൗൺ 'ആദ്യം കേട്ടപ്പോൾ അത്ഭുതമാണ് തോന്നിയതെങ്കിലും കുറച്ച് നാൾ കഴിഞ്ഞപ്പോൾ കൊറോണ ആളു ഭയങ്കരൻ ആണെന്നും,  പെട്ടു എന്നും ഉറപ്പായി. വായിച്ചും എഴുതിയും  സിനിമ കണ്ടും യൂട്യൂബിൽ നോക്കി ഓരോന്ന് പരീക്ഷിച്ചും സമയം അങ്ങനെ അങ്ങ് പോയി.ഇതിനിടയ്ക്ക് പിജി എക്സാം എഴുതി, റിസൾട്ട്‌ വന്നു അതുമായി ബന്ധപെട്ട ചടങ്ങുകൾ എല്ലാം കഴിഞ്ഞു. അടുത്ത കടമ്പ എന്ത് എന്ന് ആലോചിച്ചിരിക്കുമ്പോഴാണ് ബി എഡ് ‌ എന്ന ഐഡിയ വന്നത്.അങ്ങനെ മാർ തിയോഫിലസ് ബി എഡ് കോളേജിൽ അഡ്മിഷൻ എടുത്തു. ഇതിനിടയ്ക്ക് എഴുതാൻ പൊതുവെ മടി കൂടുതൽ ഉള്ള ഞാൻ ബി എഡിനെ കുറിച്ച് അവിടുന്നും ഇവിടുന്നും ഒക്കെ കിട്ടിയ വിവരങ്ങൾ വെച്ച് അനുഭവ സമ്പന്നരായ കുറച്ച് പേരോട് തിരക്കി. നന്നായി വർക്ക്‌ ചെയ്യേണ്ടി വരും ഉറങ്ങാൻ പറ്റില്ല അങ്ങനെ അങ്ങനെ പല അഭിപ്രായങ്ങൾ കിട്ടി ബോധിച്ചു.
                  നീണ്ട ഇടവേളയ്ക്ക് ശേഷം 9-1-2021 ബുധനാഴ്ച ആദ്യത്തെ ക്ലാസിനു കയറി. കൊറോണ കൊണ്ടു തന്ന അകലം പാലിച്ച്, കണ്ണുകൊണ്ട് ചിരിച്ച്, ഒരു വലിയ ആൾക്കൂട്ടത്തെ ആർത്തിയോടെ കണ്ടു.പക്ഷെ കേട്ടുവെച്ച അറിവുകൾ ഒന്നും ആയിരുന്നില്ല അവിടെ സ്വീകരിച്ചത്. പാട്ടും ഡാൻസും ചിരിയും തമാശകളും അതിൽ നിന്നും വിദ്യാർത്ഥികൾ പോലും അറിയാതെ പഠനത്തിലേയ്ക്ക് വഴി തിരിച്ചു വിടുന്ന അധ്യാപകരും തുറന്നു തന്ന ലോകം ഒട്ടേറെ വിസ്മയങ്ങളുടേതായിരുന്നു.

      ഡയറി എഴുതുന്ന ശീലം ഇതുവരെ ഉണ്ടായിരുന്നില്ല. പക്ഷെ ബി എഡ് കാലത്തെ ഓർമ്മകൾ ഇവിടെ കുറിക്കണമെന്നു തോന്നുന്നു....


അഭിപ്രായങ്ങള്‍

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

ഈ ബ്ലോഗിൽ നിന്നുള്ള ജനപ്രിയ പോസ്റ്റുകള്‍‌

സൂര്യനെ സ്നേഹിച്ച ഒരു പെണ്‍കുട്ടിയുടെ കഥ

last minute preparation....