പോസ്റ്റുകള്‍

ഓഗസ്റ്റ്, 2022 തൊട്ടുള്ള പോസ്റ്റുകൾ കാണിക്കുന്നു

അവസാനദിനം.....

ഇമേജ്
ഇന്റേൺഷിപ്പിന്റെ അവസാന ദിനമായിരുന്നു ഇന്ന്.30 ദിവസം നീണ്ടുനിന്ന സ്കൂൾ ദിനങ്ങൾ ഇന്ന് അവസാനിക്കുന്നു.ടീച്ചർമ്മാർക് എല്ലാം മധുരം നൽകി.ഹെഡ്മിസ്ട്രെസിന് സ്നേഹോപഹാരമായി ഒരു ചെടിച്ചട്ടി നൽകി.കുട്ടികളുമായി കുറെയേറെ ചിത്രങ്ങൾ എടുത്തു. ടീച്ചർ ഇനിയും വരണമെന്ന വാക്കുകളിലൂടെ കുട്ടികൾ യാത്രയാക്കി..... 

എന്തിനു മർത്യായുസ്സിൽ സാരമായത് ചില മുന്തിയ സന്ദർഭങ്ങൾ അല്ല മാത്രകൾ മാത്രം....

ഇമേജ്
ജീവിതത്തിൽ ഏറ്റവും സന്തോഷമേറിയ ദിനങ്ങൾ ആയിരുന്നു ഈ കഴിഞ്ഞ 30 ദിവസങ്ങൾ.ടീച്ചർ എന്ന വിളി കേൾക്കുന്നതിനപ്പുറം ഹൃദയം കൊണ്ട് ചിലർ നമ്മെ ഓർക്കുന്നു എന്ന് തോന്നിച്ച ദിവസങ്ങൾ.ചിത്രങ്ങൾ എപ്പോഴും ഓർമ്മകൾ ആണ് നൽകുന്നത്.അവരോടൊപ്പം എടുത്ത ഓരോ ചിത്രങ്ങളും ഫോണിൽ അല്ല മനസ്സിൽ ആയിരുന്നു പതിപ്പിച്ചത്.

They keep me happy each and every second ❤️

ഇമേജ്
8ബി ക്ലാസ്സിലെ അവസാന ദിവസം ആയിരുന്നു ഇന്ന്.ക്ലാസ്സിൽ നിന്നും ഫീഡ്ബാക്ക് വാങ്ങി തിരിച്ച് ഇരിപ്പിടത്തിൽ വന്നപ്പോൾ 8ബിയിലെ രണ്ട് ആൺകുട്ടികൾ അടുത്തേക്ക് വന്നു.ഓട്ടോഗ്രാഫ് നൽകാമോ എന്ന് ചോദിച്ചു.പേപ്പർ ചോദിച്ചപ്പോൾ ടീച്ചർ ഞങ്ങളുടെ കൈയ്യിൽ എഴുതി തന്നാൽ മതിയെന്ന് പറഞ്ഞു.അവർ കൈയ്യിൽ ആണ് അത് വാങ്ങിയതെങ്കിലും ഞാൻ അവർക്ക് ഹൃദയത്തിൽ കുറിച്ച വാക്കുകൾ ആയിരുന്നു പകർന്നു നൽകിയത്....

കോൺസെന്റൈസേഷൻ.....

ഇമേജ്
പോക്‌സോയെയും ചൈൽഡ് ലൈൻ സേവങ്ങളെകുറിച്ചും അവബോധം നൽകുന്നതിനായി കുട്ടികൾക്ക് ഇന്ന് ഒരു പ്രബോധനാത്മക ക്ലാസ്സ്‌ എടുത്തു. പോക്‌സോ കേസുകൾ ശ്രദ്ധയിൽപ്പെട്ടാൽ എടുക്കേണ്ട നടപടികൾ, ചൈൽഡ് ലൈൻ നൽകുന്ന സേവനങ്ങൾ എന്നിവയെകുറിച്ചെല്ലാം കുട്ടികൾക്ക് വ്യക്തമായ ധാരണ നൽകി.  

ഗൊരേറ്റിയിലെ സ്വാതന്ത്ര്യദിനം....

ഇമേജ്
ഞങ്ങളുടെ നേതൃത്വത്തിൽ ഗൊരേറ്റിയിലെ ആദ്യത്തെ സ്വാതന്ത്ര്യദിനാഘോഷപരിപാടി ആയിരുന്നു ഇന്നലെ കഴിഞ്ഞത്.രാവിലെ 7.30 തന്നെ ഞങ്ങൾ എല്ലാവരും സ്കൂളിൽ എത്തി. വിവിധ സംസ്ഥാനങ്ങളെ പ്രതിനിധീകരിച്ചു കൊണ്ടുള്ള വേഷങ്ങൾ അണിഞ്ഞ കുട്ടികൾ പരിപാടിയ്ക്ക് മാറ്റ് കൂട്ടി.കുട്ടികളുടെ പ്രസംഗങ്ങളും ദേശഭക്തി ഗാനങ്ങളും ഈ സ്വാതന്ത്ര്യദിനത്തെ കൂടുതൽ ഭംഗി ആക്കി.മാർ ഇവാനിയോസ് കോളേജിലെ കെമിസ്ട്രി വിഭാഗം മേധാവി പ്രൊഫ സുജു സാർ ആയിരുന്നു മുഖ്യഅതിഥി....

That precious gift....

ഇമേജ്
ആദി : ടീച്ചറിന് ഏറ്റവും ഇഷ്ടപെട്ടത് എന്താ?  ഞാൻ :മനസിലായില്ല  ആദി :ടീച്ചറിന് കമ്മൽ ഇഷ്ടമാണോ?  ഞാൻ :അതേല്ലോ  ആദി :ok ടീച്ചർ   ഇന്ന് ഇതാ വരുന്നു കൈയ്യിൽ ഒരു കൊച്ചു കവറുമായി ആദി.വെള്ള മുത്തുകൾ പതിപ്പിച്ച രണ്ട് ജിമിക്കികൾ.തന്ന സാധനത്തേക്കാളേറെ അതിൽ നിറയെ അവളുടെ സ്നേഹം ആയിരുന്നു.എന്നെ വാരി പൊതിഞ്ഞ സ്നേഹം....

8-08-22

ഇമേജ്
ഇനിയുള്ള 9 ദിവസങ്ങൾ മാത്രമാണ് സെന്റ് ഗൊരേറ്റി സ്കൂളിൽ ഉള്ളത്.ഇന്ന് ഉച്ച ഭക്ഷണം വിളമ്പാൻ പോയിരുന്നു.ചോറും സാമ്പാറും പയർ തോരനും ആയിരുന്നു.കുട്ടികൾ കഴിച്ചു കഴിഞ്ഞ ശേഷം ബാക്കി ഉണ്ടായിരുന്ന കുറച്ച് ഭക്ഷണം അക്യു ന സിസ്റ്റർ മുൻകൈ എടുത്ത് ഞങ്ങൾക്ക് തന്നു. 

കുട്ടികളോടൊപ്പം സൊറ പറഞ്ഞ് ഇത്തിരി നേരം....

ഇമേജ്
ഇന്നത്തെ ദിവസം കുറച്ചു തിരക്കേറിയതായിരുന്നു.രാവിലെ മുതൽ 3 പീരീഡ് തുടർച്ച ആയി ക്ലാസ്സ്‌ എടുക്കേണ്ടി വന്നു. അതിനു ശേഷമാണ് ക്ലാസ്സ്‌ ഇല്ലെങ്കിലും 8ഇ ക്ലാസ്സിലെ കുട്ടികളുടെ അടുത്ത്‌ കുറച്ച് നേരം ചെലവിട്ടു.അവരുടെ ടീച്ചർ വരുന്നത് വരെ അവിടെ ആയിരുന്നു.വിശേഷങ്ങൾ ചോദിച്ചും പറഞ്ഞും എനിക്ക് അവർ പാട്ടു പാടി തന്നും ഈ ദിവസം ഇങ്ങനെ അവസാനിക്കുന്നു.... 

5 പിള്ളേരും ടീച്ചറും.....

ഇമേജ്
നിർദ്ദേശിക്കപ്പെട്ടിട്ടുള്ള പീരീഡുകൾക്ക് ശേഷം 8 ഇ ക്ലാസ്സിൽ ഏഴാമത്തെ പീരീഡ് ക്ലാസ്സ്‌ എടുക്കാൻ കുട്ടികൾ വിളിച്ചു.എന്റെ ക്ലാസ്സ്‌ അല്ലെങ്കിൽ കൂടി 5 പേരു മാത്രം ഉണ്ടായിരുന്ന മലയാളം മീഡിയം ആയിരുന്ന ആ ക്ലാസ്സിനോട് വല്ലാത്ത ഒരു അടുപ്പം തോന്നി.സ്കൂളിന്റെ എല്ലാ ബഹളങ്ങളിൽ നിന്നും ഒതുങ്ങി തങ്ങളുടേതായ ലോകം കണ്ടെത്തുന്ന 5 പേരെ ആയിരുന്നു ഞാൻ അവിടെ കണ്ടത്.

ഒരു പി റ്റി എ ദിനം.....

ഇമേജ്
കഴിഞ്ഞ ഒരാഴ്ച കുട്ടികൾക്ക് നടത്തിയ പരീക്ഷകളുടെ മാർക്ക്‌ നൽകിയ ശേഷം അവരുടെ നിലവാരത്തെ വിലയിരുത്തുന്നതിന് വേണ്ടി ഇന്ന് സ്കൂളിൽ ഉച്ചയ്ക്ക് ശേഷം പിറ്റിഎ മീറ്റിംഗ് ആയിരുന്നു.എല്ലാ കുട്ടികളുടെയും രക്ഷകർത്താക്കൾ സ്കൂളിൽ എത്തിയിരുന്നു.കൂടാതെ ഞങ്ങളുടെ ക്ലാസുകൾ കാണുന്നതിനും റെക്കോർഡ് വിലയിരുത്തുന്നതിനുമായി കോളേജ് പ്രിൻസിപ്പൽ ബെനെഡിക് സാർ ഇന്ന് എത്തിയിരുന്നു.