പോസ്റ്റുകള്‍

ഫെബ്രുവരി, 2021 തൊട്ടുള്ള പോസ്റ്റുകൾ കാണിക്കുന്നു

മക്കളെന്തു കാണിച്ചാലും......

ഇമേജ്
ടാലെന്റ്റ് hunt പരിപാടി കഴിഞ്ഞ് ബെനഡിക് സാർ അഭിപ്രായം പറയാൻ വന്നപ്പോൾ ഹൃദയത്തിൽ തട്ടിയ ഒരു വാചകം പറഞ്ഞു. അതുവരെ എനിക്ക് അത്ഭുതം ആയിരുന്നു എന്ത് കാണിച്ചാലും ഇത്രയേറെ ഈ അധ്യാപകർ പ്രോത്സാഹിപ്പിക്കുന്നത് എന്തിനാണ് എന്ന് എന്നാൽ സാർ പറഞ്ഞു, നിങ്ങൾ എല്ലാം ഞങ്ങളുടെ മക്കൾ ആണ് മക്കൾ എന്ത് കാണിച്ചാലും രക്ഷിതാക്കൾ അത് കണ്ട് സന്തോഷിക്കുകയാണ് വേണ്ടതെന്നു....... അതൊരു പുതിയ തിരിച്ചറിവും അതിലേറെ സന്തോഷവും ആയിരുന്നു 

വീണ്ടും അരങ്ങിലേയ്ക്ക്

ഇമേജ്
കോളേജിൽ ക്ലാസ്സ്‌ തുടങ്ങിയ ആദ്യ ദിവസം മുതൽ കേൾക്കാൻ തുടങ്ങിയതാണ് talent hunt പ്രോഗ്രാമിനെ കുറിച്ച്. എനിക്ക് എന്തെങ്കിലും talent ഉണ്ടോ എന്ന് അന്ന് മുതൽ തുടങ്ങിയ ആലോചന ആണ്. സ്കൂളിലും ഡിഗ്രി സമയത്തുമൊക്കെ അത്യാവശ്യ ഘട്ടങ്ങളിൽ ഡാൻസ് കളിച്ചിട്ടുണ്ട് എന്നല്ലാതെ മറ്റൊരു ഐഡിയയും ഇല്ലായിരുന്നു.അങ്ങനെ ഫെബ്രുവരി 10 മുതൽ talent hunt തുടങ്ങി. ആദ്യം MEd ചേച്ചിമാരുടെത് ആയിരുന്നു.എല്ലാം ഒന്നിനൊന്നു മെച്ചം. അവസാന ദിവസം ആയിരുന്നു മലയാളം ഓപ്ഷണലിന്റെയും സോഷ്യൽ സയൻസിൻറെയും. യാതൊരു പ്ലാനിംഗും ഇല്ലാതെ എങ്ങനെയൊക്കെയോ ഒരു മൈമും ഡാൻസും ഒക്കെ റെഡിയാക്കി സ്റ്റേജിൽ കയറുന്ന വരെ ടെൻഷൻ ആയിരുന്നു. കൂട്ടുകാരുടെയും അധ്യാപകരുടെയും പ്രോത്സാഹനം ഒന്നുകൊണ്ടു മാത്രമാണ് ആ അരങ്ങിൽ തകർക്കാൻ കഴിഞ്ഞത് 

ക്ഷമ ചോദിക്കാനുള്ള മനസ് ഉണ്ടാവുക........

ഇമേജ്
വലിയൊരു അനുഭവമായിരുന്നു ജോബി സാറിന്റെ ക്ലാസ്സ്‌.നമ്മൾ എന്താണെന്ന് മനസിലാക്കാൻ മറ്റൊരാളിന്റെ ആവശ്യം വരരുത് എന്നൊരു വലിയ പാഠമാണ് സാർ പകർന്നത്.ആക്റ്റിവികളിലൂടെയും തമാശകളിലൂടെയും മുന്നോട്ടു പോയ ക്ലാസ്സ്‌ തീർന്നു പോകരുതെന്ന് ആഗ്രഹിച്ച ഒരു ദിവസം ആയിരുന്നു അത്...... 

സീനിയേഴ്സ് തന്ന വിരുന്ന്......

ഇമേജ്
രാവിലെ മുതൽ ക്ലാസുകൾ മാത്രം ആണല്ലോ എന്ന് ആലോചിച്ചിരിക്കുമ്പോഴാണ് 11 മണി മുതൽ സീനിയേഴ്സിന്റെ പ്രോഗ്രാം ഉണ്ടെന്ന് അറിഞ്ഞത്.കൊറോണയ്ക്ക് ശേഷമുള്ള ലോകമായിരുന്നു വിഷയം. എക്സാമിന്റെ തന്നെ ഭാഗമായിരുന്നു അതെങ്കിലും ഞങ്ങൾക്ക് അതൊരു വിഭവസമൃദ്ധമായ വിരുന്ന് ആയിരുന്നു........ 

പാട്ടും ഡാൻസും ഇല്ലാതെ എന്താഘോഷം......

ഇമേജ്
റിപ്പബ്ലിക്ക് ദിനത്തിന്റെ ഭാഗമായി നടത്താനിരുന്ന ഞങ്ങൾ ഒന്നാം വർഷ വിദ്യാർത്ഥികളുടെ പരിപാടികൾ മറ്റൊരു ദിവസത്തിലേക്കാണ് മാറ്റി വെച്ചത്.ക്ലാസ്സുകൾക്കും മറ്റ് ആക്റ്റിവികൾക്കും അപ്പുറം ഓഡിറ്റോറിയം ഇളകി മറിഞ്ഞ ദിവസം എന്ന് തന്നെ പറയാം. എല്ലാ ഓപ്ഷണൽ ക്ലാസ്സുകളിൽ നിന്നും പരിപാടികൾ ഉണ്ടായിരുന്നു എല്ലാം ഒന്നിനൊന്നു മെച്ചം. മ്യൂസിക്കൽ ഡ്രാമ ആയിട്ടും പാട്ടുകൾ ആയിട്ടും ദേശഭക്തി ഗാനങ്ങൾ കൊണ്ടും ഞങ്ങൾ വേദിയിൽ വർണങ്ങൾ നിറച്ചു...... 

ആരോഗ്യമുള്ള ശരീരത്തിലേ ആരോഗ്യമുള്ള മനസുണ്ടാകൂ.....

ഇമേജ്
യൂട്യൂബിൽ കണ്ട് ലോക്ക്ഡൗൺ സമയത്ത് യോഗയിലെ പ്രാണായാമവും സൂര്യനമസ്കാരവും ചെയ്തിട്ടുണ്ടെങ്കിലും അത് അത്രകണ്ട് ഫലപ്രദമായിട്ടില്ല എന്ന് തോന്നിയിട്ടുണ്ട്.വ്യാഴാഴ്ച ദിവസം രാവിലെ നിങ്ങൾക്ക് യോഗ ക്ലാസ്സ്‌ ഉണ്ട് മാസ്റ്റർ വരും എന്ന് കേട്ടപ്പോൾ സന്തോഷം ആയിരുന്നു. എല്ലാവരും യോഗമാറ്റ് കൊണ്ടു വന്ന് ഇനി എന്തെന്ന് ആകാംഷയോടെ ഇരിക്കുമ്പോൾ ആണ് മാസ്റ്റർ യോഗയുടെ ഗുണങ്ങൾ പറഞ്ഞു തന്നത്. അതോടൊപ്പം അടിസ്ഥാനപരമായിട്ടുള്ള ചില ആസനങ്ങളും പറഞ്ഞു തന്നു.......    

കൂട്ടം കൂടാം ചർച്ചിക്കാം........

ഇമേജ്
സ്കൂൾ കാലഘട്ടത്തിൽ ടീച്ചർ ഗ്രൂപ്പ്‌ തിരിച്ച് എഴുതാൻ പറയുന്നത് ഓർമയുണ്ട് പക്ഷെ കാലങ്ങൾക്ക് ശേഷം ജോജു സാറിന്റെ ക്ലാസ്സിൽ എട്ട് ഗ്രൂപ്പുകളായി തിരിച്ച് പാനെൽ ചർച്ചയ്ക്ക് തുടക്കമിട്ടു. കൊറോണ കാലത്ത് നാം ഏറ്റവും കൂടുതൽ ആശ്രയിച്ചത് ടെക്നോളജിയെ ആണ്.അതുകൊണ്ട് തന്നെ വിഷയവും അതുമായി ബന്ധപ്പെട്ടത് ആയിരുന്നു, ടെക്നോളജിയുടെ ഗുണങ്ങളും ദോഷങ്ങളും.എട്ട് ഗ്രൂപ്പുകളും സജീവമായി പങ്കെടുത്ത ചർച്ചയിൽ നിന്ന് ക്രോഡീകരിച്ച വിവരങ്ങൾ ഗ്രൂപ്പിന്റെ പ്രതിനിധികൾ  കഴിഞ്ഞ ദിവസം ആണ് അവതരിപ്പിച്ചത്.ഒരു പക്ഷെ നമ്മൾ ഗൂഗിൾ സെർച്ച്‌ ചെയ്തോ പുസ്തകം വായിച്ചോ നേടുന്നതിലും അധികം വിവരങ്ങൾ ഇത്തരമൊരു പഠനരീതിയിൽ നിന്നും ലഭിച്ചു..... 

റിപ്പബ്ലിക്ക് ഡേ.........

ഇമേജ്
അവധി കിട്ടുന്ന ഒരു ദിവസം എന്നതിനപ്പുറം റിപ്പബ്ലിക്ക് ദിനം അത്ര കണ്ട് സ്വാധീനിച്ചിട്ടില്ല. പക്ഷെ ഇത്തവണത്തേത് അങ്ങനെ ആയിരുന്നില്ല. കൃത്യം 8.30 തന്നെ എല്ലാവരും കോളേജിൽ എത്തണമെന്ന് പ്രിൻസിപ്പൽ അറിയിച്ചപ്പോൾ അറ്റന്റൻസ് ഓർത്ത്‌ മാത്രമാണ് പോയത്.എന്നാൽ പതാക ഉയർത്തൽ കഴിഞ്ഞ് എല്ലാ അധ്യാപകരും റിപ്പബ്ലിക്ക് ദിനത്തെ കുറിച്ച് സംസാരിക്കുകയും ക്വിസ് പ്രോഗ്രാം നടത്തുകയും ചെയ്തു.അതിൽ നിന്നും ഒരു പേന എനിക്കും സമ്മാനമായി കിട്ടി.എല്ലാം തവണത്തേയും പോലെ വീട്ടിൽ ഇരുന്നാൽ എനിക്കും ഈ ദിവസം വെറുമൊരു ജനുവരി 26ആയി പോയേനെ...... 

ഇനി അല്പം പഠിക്കാം.....

ഇമേജ്
ക്ലാസ്സ്‌ മുറികളിൽ ഇരുന്ന് പഠിച്ചിരുന്ന നമുക്ക് ചിന്തിക്കാൻ പോലും കഴിയാത്ത ഒന്നായിരുന്നു ഓൺലൈൻ ക്ലാസ്സ്‌റൂം.പരസ്പരം കലഹിച്ചും തർക്കിച്ചും സ്നേഹിച്ചും പങ്കുവെച്ചും ജീവിച്ചിരുന്ന ഒരു സാഹചര്യത്തിൽ നിന്നുമാണ് കൊറോണ നമ്മെ ഓൺലൈൻ വേദികളിലേക്ക് ക്ഷണിച്ചത്.മറ്റു മാർഗ്ഗങ്ങൾ ഇല്ലാത്തതിനാൽ ഓൺലൈൻ ആയിട്ട് സെമിനാറുകൾ ചെയ്തിട്ടുണ്ടെങ്കിലും ക്ലാസ്സ്‌ ഒരു പുതിയ അനുഭവം ആയിരുന്നു.ആദ്യം ബുദ്ധിമുട്ട് ആയിട്ട് തോന്നിയെങ്കിലും പിന്നീട് സുഖമുള്ള പഠന മാർഗമായി അത് മാറി. ബി എഡ് ക്ലാസുകൾ ഓൺലൈൻ ആക്കിയപ്പോൾ ആശങ്ക ആയിരുന്നു എന്താകും എങ്ങനെ ആകുമെന്ന് പക്ഷെ ബുദ്ധിമുട്ടുകൾ ഒന്നും കൂടാതെ അത് മുന്നോട്ട് കൊണ്ടു പോകാൻ സഹായിച്ചത് അധ്യാപകരുടെ സ്നേഹം കൊണ്ടും ആത്മാർത്ഥത കൊണ്ടും മാത്രമാണ്.........