വീണ്ടും അരങ്ങിലേയ്ക്ക്
കോളേജിൽ ക്ലാസ്സ് തുടങ്ങിയ ആദ്യ ദിവസം മുതൽ കേൾക്കാൻ തുടങ്ങിയതാണ് talent hunt പ്രോഗ്രാമിനെ കുറിച്ച്. എനിക്ക് എന്തെങ്കിലും talent ഉണ്ടോ എന്ന് അന്ന് മുതൽ തുടങ്ങിയ ആലോചന ആണ്. സ്കൂളിലും ഡിഗ്രി സമയത്തുമൊക്കെ അത്യാവശ്യ ഘട്ടങ്ങളിൽ ഡാൻസ് കളിച്ചിട്ടുണ്ട് എന്നല്ലാതെ മറ്റൊരു ഐഡിയയും ഇല്ലായിരുന്നു.അങ്ങനെ ഫെബ്രുവരി 10 മുതൽ talent hunt തുടങ്ങി. ആദ്യം MEd ചേച്ചിമാരുടെത് ആയിരുന്നു.എല്ലാം ഒന്നിനൊന്നു മെച്ചം. അവസാന ദിവസം ആയിരുന്നു മലയാളം ഓപ്ഷണലിന്റെയും സോഷ്യൽ സയൻസിൻറെയും. യാതൊരു പ്ലാനിംഗും ഇല്ലാതെ എങ്ങനെയൊക്കെയോ ഒരു മൈമും ഡാൻസും ഒക്കെ റെഡിയാക്കി സ്റ്റേജിൽ കയറുന്ന വരെ ടെൻഷൻ ആയിരുന്നു. കൂട്ടുകാരുടെയും അധ്യാപകരുടെയും പ്രോത്സാഹനം ഒന്നുകൊണ്ടു മാത്രമാണ് ആ അരങ്ങിൽ തകർക്കാൻ കഴിഞ്ഞത്
അഭിപ്രായങ്ങള്‍
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ