പോസ്റ്റുകള്‍

ഫെബ്രുവരി, 2022 തൊട്ടുള്ള പോസ്റ്റുകൾ കാണിക്കുന്നു

ലളിത വിസ്മയം......

ഇമേജ്
മലയാള സിനിമയുടെ ലളിത വിസ്മയം മാഞ്ഞു.മലയാള സിനിമയെ അരനൂറ്റാണ്ടിൽ അധികമായി നിലനിർത്തി പോന്നിരുന്ന അമ്മയായും ഭാര്യയായും സഹോദരിയായും സിനിമയിൽ ജീവിച്ചു മരിച്ച കെ പി എസ് ഇ ലളിത.ലളിതാമ്മയ്ക്ക് വേണ്ടി അവരുടെ ജന്മദിനം കൂടിയായ ഇന്ന് മാർ തിയോഫിലസ് കോളേജിൽ അനുസ്മരണയോഗം സംഘടിപ്പിച്ചു.അതോടൊപ്പം മത്സരങ്ങളും കെ പി എസ് ഇ ലളിതയുടെ ജീവിതയാത്രയുടെ പ്രദർശനവും നടത്തി. 

മലയാളം ഓപ്ഷണൽ അഭിമാനപുരസരം അവതരിപ്പിക്കുന്നു......

ഇമേജ്
സൈക്കോളജി ക്ലാസ്സിൽ ജിബി ടീച്ചർ അടുത്ത ക്ലാസ്സിൽ വരുമ്പോൾ self awareness എന്ന വിഷയം മുൻനിർത്തി ഒരു നാടകം നടത്തണമെന്ന് പറഞ്ഞിരുന്നെകിലും സംഭവം മറന്നുപോയി.ഇന്ന് ടീച്ചർ വന്നു കയറിയ ഉടൻ സ്കിറ്റ് തുടങ്ങിക്കോളാൻ പറഞ്ഞു.യാതൊരു ഐഡിയയും ഇല്ല അവസാനം സാധനം തട്ടിൽ കയറ്റി.ദേവികയുടെ തലയിൽ  ഉദിച്ച ആശയം വെച്ച് സംഗതി ഒപ്പിച്ചു.എന്തായാലും വിചാരിച്ചതിനേക്കാൾ ഭംഗി ആയിരുന്നു. 

മധുരം ഈ ദിനം.....

ഇമേജ്
ടീച്ചിങ് പ്രാക്ടീസിന്റെ അവസാന ദിനം ആയിരുന്നു ഇന്ന്.മലയാളം സിസിലി ടീച്ചറിനെയും അജിന ടീച്ചറിനെയും കണ്ട് യാത്ര പറഞ്ഞു.സന്തോഷത്തിന്റെ ദിനങ്ങൾ ആയിരുന്നു കടന്നു പോയത്. അത് സന്തോഷകരമാക്കാൻ ഹെഡ്മിസ്ട്രസ് റാണി ടീച്ചറും മാത്യു സാറും വഹിച്ച പങ്ക് ചെറുതല്ല. അവസാന ദിനമായ ഇന്ന് റാണി ടീച്ചറിനോട് ഞങ്ങൾ ഓരോരുത്തരും നന്ദി പറയുകയും റാണി ടീച്ചറും മാത്യു സാറിനും സംസാരിക്കുകയും ചെയ്തു.ശേഷം ഞങ്ങൾ നൽകിയ സ്നേഹോപഹാരം രണ്ടു പെരും സ്വീകരിക്കുകയും മധുരം പങ്കിട്ട് പിരിയുകയും ചെയ്തു.

phase 1 :സമ്പൂർണ്ണം.....

ഇമേജ്
40 ദിവസം നീണ്ട ടീച്ചിങ് പ്രാക്ടീസ് ഇന്ന് അവസാനിച്ചു.ജീവിതത്തിലെ ഏറ്റവും നല്ല നിമിഷങ്ങൾ ആയിരുന്നു കടന്നു പോയത്.ടീച്ചറേ എന്ന വിളികൾ നൽകിയ ശക്തി ചെറുതായിരുന്നില്ല.ഹെഡ്മിസ്ട്രസ് ആയ റാണി ടീച്ചറിന്റെയും സ്റ്റാഫ്‌ സെക്രട്ടറി മാത്യു സാറിന്റെയും സഹകരണവും അവർ ഒരുക്കി തന്ന സാഹചര്യങ്ങളും ആയിരുന്നു നല്ല രീതിയിൽ ടീച്ചിങ് പ്രാക്ടീസ് പൂർത്തിയാക്കാൻ സഹായകമായത്.

തുടുവെള്ളാമ്പൽ പൊയ്ക.......

ഇമേജ്
സൂര്യ രശ്മികൾ നിന്റെ ഇതളുകളിൽ കാന്തി വിതറുന്നു, നിലാവ് അണിഞ്ഞു ബാക്കിയായ സുഗന്ധം നീ മറ്റുള്ളവർക്കായി പകരുന്നു......  രാവിലെ കോളേജിൽ വന്നപ്പോൾ വരവേറ്റത് ഈ ആമ്പൽ സുന്ദരി ആയിരുന്നു.വസന്തത്തോട് കടം വാങ്ങിയ സൗരഭ്യം മറ്റുള്ളവർക്ക് പകരുക ചെറിയ കാര്യമല്ല.  "മെല്ലെന്നു സൗരഭവുമൊട്ടു പരന്നു ലോക- മെല്ലാം മയക്കി മരുവുന്നളവന്നു നിന്നെ തെല്ലോ കൊതിച്ചനുഭവാർത്ഥികൾ ചിത്രമല്ല- തില്ലാർക്കുമീഗുണവു, മേവമകത്തു തേനും..... 

conscientization program......

ഇമേജ്
കേരളം മദ്യത്തിന്റെയും മറ്റു ലഹരി പദാർത്ഥങ്ങളുടെയും നാടായി മാറിയിട്ട് കാലമേറെ കഴിഞ്ഞിരിക്കുന്നു.കുട്ടികളിൽ ഉണ്ടാകുന്ന ഇത്തരം ലഹരി ഉപയോഗങ്ങളെക്കുറിച്ചും അവ തടയേണ്ടതിന്റെ ആവശ്യകതയെക്കുറിച്ചും ഞാനും വിസ്മയയും അസ്‌നിയും ഗോപികയും ചേർന്ന് എട്ടാം ക്ലാസ്സിലെ കുട്ടികൾക്ക് പ്രബോധനാത്മക ക്ലാസ്സ്‌ നടത്തി.ചർച്ചാ രീതിയിൽ മുന്നോട്ടു പോയ ക്ലാസ്സ്‌ 8 മണി മുതൽ 9 മണി നീണ്ടു.പുകവലി,മദ്യപാനം അവയുടെ ദൂഷ്യവശങ്ങൾ,നിയന്ത്രണം എന്നിവയെ കുറിച്ച് വിശദമായി ചർച്ച ചെയ്ത ശേഷം 9മണിക്ക് ക്ലാസ്സ്‌ അവസാനിപ്പിച്ചു.

തകൃതിയായ് ഓൺലൈൻ ക്ലാസ്സ്‌.......

ഇമേജ്
ഓഫ്‌ലൈൻ ക്ലാസ്സ്‌ പോലെ ഫലപ്രദമായ രീതിയിൽ ഓൺലൈൻ ക്ലാസ്സ്‌ എടുക്കാൻ പറ്റുമോ എന്ന സംശയം ആദ്യസമയങ്ങളിൽ ഉണ്ടായിരുന്നു എന്നാൽ കുട്ടികളുടെ സഹകരണവും ടീച്ചർമാരുടെ സപ്പോർട്ടും ചെറുതല്ലാത്ത രീതിയിൽ സഹായിച്ചു.ഉടനെ സ്കൂളുകൾ തുറക്കുമെന്ന പ്രതീക്ഷയാണ് കുട്ടികൾക്കും ഞങ്ങൾക്കും.....