കൂട്ടം കൂടാം ചർച്ചിക്കാം........
സ്കൂൾ കാലഘട്ടത്തിൽ ടീച്ചർ ഗ്രൂപ്പ് തിരിച്ച് എഴുതാൻ പറയുന്നത് ഓർമയുണ്ട് പക്ഷെ കാലങ്ങൾക്ക് ശേഷം ജോജു സാറിന്റെ ക്ലാസ്സിൽ എട്ട് ഗ്രൂപ്പുകളായി തിരിച്ച് പാനെൽ ചർച്ചയ്ക്ക് തുടക്കമിട്ടു.കൊറോണ കാലത്ത് നാം ഏറ്റവും കൂടുതൽ ആശ്രയിച്ചത് ടെക്നോളജിയെ ആണ്.അതുകൊണ്ട് തന്നെ വിഷയവും അതുമായി ബന്ധപ്പെട്ടത് ആയിരുന്നു, ടെക്നോളജിയുടെ ഗുണങ്ങളും ദോഷങ്ങളും.എട്ട് ഗ്രൂപ്പുകളും സജീവമായി പങ്കെടുത്ത ചർച്ചയിൽ നിന്ന് ക്രോഡീകരിച്ച വിവരങ്ങൾ ഗ്രൂപ്പിന്റെ പ്രതിനിധികൾ കഴിഞ്ഞ ദിവസം ആണ് അവതരിപ്പിച്ചത്.ഒരു പക്ഷെ നമ്മൾ ഗൂഗിൾ സെർച്ച് ചെയ്തോ പുസ്തകം വായിച്ചോ നേടുന്നതിലും അധികം വിവരങ്ങൾ ഇത്തരമൊരു പഠനരീതിയിൽ നിന്നും ലഭിച്ചു.....
അഭിപ്രായങ്ങള്‍
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ