ഇനി അല്പം പഠിക്കാം.....
ക്ലാസ്സ് മുറികളിൽ ഇരുന്ന് പഠിച്ചിരുന്ന നമുക്ക് ചിന്തിക്കാൻ പോലും കഴിയാത്ത ഒന്നായിരുന്നു ഓൺലൈൻ ക്ലാസ്സ്‌റൂം.പരസ്പരം കലഹിച്ചും തർക്കിച്ചും സ്നേഹിച്ചും പങ്കുവെച്ചും ജീവിച്ചിരുന്ന ഒരു സാഹചര്യത്തിൽ നിന്നുമാണ് കൊറോണ നമ്മെ ഓൺലൈൻ വേദികളിലേക്ക് ക്ഷണിച്ചത്.മറ്റു മാർഗ്ഗങ്ങൾ ഇല്ലാത്തതിനാൽ ഓൺലൈൻ ആയിട്ട് സെമിനാറുകൾ ചെയ്തിട്ടുണ്ടെങ്കിലും ക്ലാസ്സ് ഒരു പുതിയ അനുഭവം ആയിരുന്നു.ആദ്യം ബുദ്ധിമുട്ട് ആയിട്ട് തോന്നിയെങ്കിലും പിന്നീട് സുഖമുള്ള പഠന മാർഗമായി അത് മാറി. ബി എഡ് ക്ലാസുകൾ ഓൺലൈൻ ആക്കിയപ്പോൾ ആശങ്ക ആയിരുന്നു എന്താകും എങ്ങനെ ആകുമെന്ന് പക്ഷെ ബുദ്ധിമുട്ടുകൾ ഒന്നും കൂടാതെ അത് മുന്നോട്ട് കൊണ്ടു പോകാൻ സഹായിച്ചത് അധ്യാപകരുടെ സ്നേഹം കൊണ്ടും ആത്മാർത്ഥത കൊണ്ടും മാത്രമാണ്.........
അഭിപ്രായങ്ങള്‍
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ