അനാദിയിലേക്കൊഴുകുന്ന നദി....
ജന്മജന്മാന്തരങ്ങളില്‍ നിന്നാരംഭിച്ച് അനാദിയിലേക്കൊഴുകുന്ന ഒരു നദിയുണ്ടെന്റെ ഉള്ളില്‍.ആ നദിക്ക്
ഞാന്‍ നിന്റെ പേര് വിളിക്കുന്നു.വിശുദ്ധവും മുന്തിരിച്ചാറ് പോലെ മുഗ്ദ്ധവുമായ ആ നദിയുമായി ഞാന്‍ വല്ലാത്തൊരു പ്രണയത്തിലാണ്. എന്നെ അവള്‍ മുളങ്കാടുകളിലേക്കും ഹരിതാഭകളിലേക്കും ക്ഷണിക്കുന്നു.അവള്‍ എനിക്കുവേണ്ടി തുന്നിയ രാഗങ്ങള്‍ ഒരുക്കിവച്ചിരിക്കുന്നു. കണ്ണടയ്ക്കുമ്പോഴെല്ലാം അവളുടെ തളിര്‍ത്ത ചുണ്ടുകള്‍ എന്നെ മെല്ലെ വന്നു തൊട്ടു വിളിക്കുന്നു.പ്രിയപ്പെട്ടവളെ,വനസരോവരങ്ങളും മുളങ്കാടുകളും വിട്ടിറങ്ങിയ നിന്നെ
എന്റെ ഹൃദയം എന്നേ ഏറ്റുവാങ്ങികഴിഞ്ഞു.
അഭിപ്രായങ്ങള്‍
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ