2വർഷത്തെ ചേച്ചിമാരുടെ കഷ്ടപ്പാടുകൾക്ക് അറുതി വരുത്താൻ ഒടുവിൽ അവരെത്തി, സാക്ഷാൽ കമ്മീഷൻ. കൊറോണ ആയതുകൊണ്ട് തന്നെ സ്കൂളിൽ പോകാൻ കഴിയാത്തതിനാൽ ഞങ്ങൾ തന്നെ ആയിരുന്നു കുട്ടികൾ. പഴയ ആ എട്ടാം
ക്ലാസ്സുകാരി ആയി. വെപ്രാളപ്പെട്ട് ടെൻഷൻ അടിച്ചുള്ള ആദ്യ ദിവസം.വീര ശൂര പരാക്രമികളായ ഞങ്ങളുടെ ചേച്ചിമാർ മാൻപേടകൾ ആയ ദിനം......
'മൊഴിക്ക് ' _________________________________________ 'ചേച്ചി, സൂര്യൻ എപ്പഴാ വര്വാ....' ദിവസവും ഞാൻ കേൾക്കുന്ന ഒരു ചോദ്യമാണിത്. ആദ്യമൊക്കെ തമാശയായി ഉത്തരം പറഞ്ഞു കൊടുത്തു. പക്ഷെ ദിവസങ്ങൾ കഴിയുന്തോറും സൂര്യനെ അഗാധമായി സ്നേഹിക്കുന്ന ഒരു നാലുവയസ്സുകാരി പൂവിനെ ഞാൻ തിരിച്ചറിഞ്ഞു. ട്യൂഷൻ പഠിപ്പിക്കുന്നതിനിടയിൽ നമുക്ക് കുറച്ച് നേരം റസ്റ്റ് എടുത്താലോ എന്ന് ചോദിച്ച് കഥാപുസ്തകവുമായി റസ്റ്റ് എടുക്കാൻ വരുമ്പോഴും, കഥകൾ പറഞ്ഞു കൊടുക്കുമ്പോഴും അവളുടെ നോട്ടം ജനലിലൂടെ പുറത്തേക്കായിരുന്നു. നൂറുചോദ്യങ്ങൾ ചോദിക്കുമ്പോഴും തൊണ്ണൂറ്റിയൊൻപതെണ്ണവും സൂര്യനെകുറിച്ച് മാത്രം അറിയാൻ ആഗ്രഹിച്ച നിഷ്കളങ്കത. 'ഭൂമി കറങ്ങുമ്പോൾ നമ്മടെ തല എന്താ ചേച്ചി കറങ്ങാത്തെ?' അതിനു ഉത്തരം പറയാൻ തുടങ്ങും മുൻപ് അടുത്തത് വരും, സൂര്യനെ തൊട്ടാൽ നമുക്ക് പൊള്ളില്ലേ? അങ്ങനെ അങ്ങനെ നീളുന്നു ആ നിര. ചുട്ടുപൊള്ളുന്ന സൂര്യനെ പിടിക്കാൻ ഓടിയ ഹനുമാന്റെ കഥ പറഞ്ഞു കൊടുക്കാൻ ശ്രമിച്ചപ്പോൾ സൂര്യൻ പാവം അല്ലെ അവനെ എന്തിനാ പിടിക്കുന്നെ എന്ന മറുചോദ്യം ചോദിച്ച് പുള്ളിക്കാരി എന്നെ മുളയിലേ നുള്ളി. ഇവളിൽ എങ്ങനെ സൂര്യനോട...
ജീവന്റെ കണക്കുപുസ്തകത്തില് നിറയെ കഥകള് അവിചാരിതമായിട്ടാണ് അഖിൽ എസ് മുരളീധരന്റെ "ജൈവജാതകം "വായിക്കാൻ ഇടയായത്. എനിക്ക് വേണ്ടി കാത്തിരുന്ന ഒരു പുസ്തകം. അമൂർത്തതയുടെ കഥകൾ മൂർത്തതയുടെ വിനിമയഭാഷയെ വിട്ട് അമൂർത്തതയിലേക്ക് മാറുന്ന തരത്തിൽ ഉള്ള ആഖ്യാനരീതി ആണ് ഇവിടെ എഴുത്തുകാരൻ സ്വീകരിച്ചിട്ടുള്ളത്. പ്രമേയത്തെ മുൻനിർത്തിയുള്ള കഥകൾ എന്നതിനപ്പുറം ആഖ്യാനത്തെ ആധാരമാക്കിയുള്ള, വളരെ അവിചാരിതമായൊരിടത്ത് നിന്നും ആരംഭിക്കുന്ന കഥകൾ ആണ് ജൈവജാതകത്തിൽ. അമൂർത്തമായ ഒന്നിൽ നിന്നും തുടങ്ങി അതിന്റെ വള്ളികൾ പടർന്നു കയറുന്ന അനുഭവമാണിവിടെ. മൂർത്തമായ യാഥാർത്ഥ്യം ഇവിടെ നിരാകരിക്കപ്പെടുന്നു. അത്തരത്തിൽ ഉള്ള വിനിമയ സാധ്യതകളെ ഉല്ലംഖിച്ച് ഇവിടെ മറ്റൊരു മേച്ചിൽപുറം തേടുന്നു. പൂർണ്ണമായും അത് സംവേദനക്ഷമമാണ് എന്ന് പറയാൻ ആകില്ല. കാരണം അതിന്റെ ഭാഷ മറ്റൊന്നാണ്. സാധാരണ ഭാ ഷയുടെ നിലയിൽ നിന്ന് മറ്റൊന്നിലേക്കു ള്ള പരിക്രമണം ആണ് അവി ടെ നടക്കുന്നത്. അതുതന്നെ ആണ് ജൈവജാതകത്തിൽ പൊതുവായി കാണുന്നതും. വ്യക്തിബന്ധങ്ങളും ആത്മഹത്യയും ഉന്മാദവും മറ്റൊരു തരത്തിൽ ആവിഷ്കരിക്കപ്പെടുന്നു. പതിനേഴു കഥകളും ജ...
രണ്ട് വർഷത്തെ കഷ്ടപ്പാടുകൾക്കും പരിശ്രമത്തിനും അവസാനമായിരിക്കുന്നു.കോവിഡ് കാലഘട്ടത്തിൽ ആയിരുന്നു ബി എഡ് കോഴ്സിന് ചേർന്നത്.ആറു മാസത്തോളം ഓൺലൈൻ ക്ലാസുകൾ ആയിരുന്നു എന്നാൽ കോവിഡ് മാറിയതോടെ എല്ലാം പഴയ പോലെ ആയി.സ്കൂളിൽ ഇന്റേൺഷിപ്പിന് പോയി, പിന്നെ റെക്കോർഡുകളുടെ വരവായിരുന്നു.ഇന്നത്തോടെ വർക്കുകൾ എല്ലാം സബ്മിറ്റ് ചെയ്തു.നാളെ കമ്മിഷൻ എത്തുന്നു....
അഭിപ്രായങ്ങള്
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ