സന്തോഷം നിറഞ്ഞ ദിവസമായിരുന്നു ഇന്ന്. കോളേജ് നിറയെ ആഘോഷങ്ങളും വർണങ്ങളും നിറഞ്ഞ് ആടിയ ദിവസം.ഏകയാന ഇന്നൊരു നല്ല ദിനം തന്നപ്പോൾ നാളെ നിസ്സർഗ്ഗ മറ്റൊരു സുദിനം നൽകാൻ കാത്തിരിക്കുന്നു......
'മൊഴിക്ക് ' _________________________________________ 'ചേച്ചി, സൂര്യൻ എപ്പഴാ വര്വാ....' ദിവസവും ഞാൻ കേൾക്കുന്ന ഒരു ചോദ്യമാണിത്. ആദ്യമൊക്കെ തമാശയായി ഉത്തരം പറഞ്ഞു കൊടുത്തു. പക്ഷെ ദിവസങ്ങൾ കഴിയുന്തോറും സൂര്യനെ അഗാധമായി സ്നേഹിക്കുന്ന ഒരു നാലുവയസ്സുകാരി പൂവിനെ ഞാൻ തിരിച്ചറിഞ്ഞു. ട്യൂഷൻ പഠിപ്പിക്കുന്നതിനിടയിൽ നമുക്ക് കുറച്ച് നേരം റസ്റ്റ് എടുത്താലോ എന്ന് ചോദിച്ച് കഥാപുസ്തകവുമായി റസ്റ്റ് എടുക്കാൻ വരുമ്പോഴും, കഥകൾ പറഞ്ഞു കൊടുക്കുമ്പോഴും അവളുടെ നോട്ടം ജനലിലൂടെ പുറത്തേക്കായിരുന്നു. നൂറുചോദ്യങ്ങൾ ചോദിക്കുമ്പോഴും തൊണ്ണൂറ്റിയൊൻപതെണ്ണവും സൂര്യനെകുറിച്ച് മാത്രം അറിയാൻ ആഗ്രഹിച്ച നിഷ്കളങ്കത. 'ഭൂമി കറങ്ങുമ്പോൾ നമ്മടെ തല എന്താ ചേച്ചി കറങ്ങാത്തെ?' അതിനു ഉത്തരം പറയാൻ തുടങ്ങും മുൻപ് അടുത്തത് വരും, സൂര്യനെ തൊട്ടാൽ നമുക്ക് പൊള്ളില്ലേ? അങ്ങനെ അങ്ങനെ നീളുന്നു ആ നിര. ചുട്ടുപൊള്ളുന്ന സൂര്യനെ പിടിക്കാൻ ഓടിയ ഹനുമാന്റെ കഥ പറഞ്ഞു കൊടുക്കാൻ ശ്രമിച്ചപ്പോൾ സൂര്യൻ പാവം അല്ലെ അവനെ എന്തിനാ പിടിക്കുന്നെ എന്ന മറുചോദ്യം ചോദിച്ച് പുള്ളിക്കാരി എന്നെ മുളയിലേ നുള്ളി. ഇവളിൽ എങ്ങനെ സൂര്യനോട...
രണ്ട് വർഷത്തെ കഷ്ടപ്പാടുകൾക്കും പരിശ്രമത്തിനും അവസാനമായിരിക്കുന്നു.കോവിഡ് കാലഘട്ടത്തിൽ ആയിരുന്നു ബി എഡ് കോഴ്സിന് ചേർന്നത്.ആറു മാസത്തോളം ഓൺലൈൻ ക്ലാസുകൾ ആയിരുന്നു എന്നാൽ കോവിഡ് മാറിയതോടെ എല്ലാം പഴയ പോലെ ആയി.സ്കൂളിൽ ഇന്റേൺഷിപ്പിന് പോയി, പിന്നെ റെക്കോർഡുകളുടെ വരവായിരുന്നു.ഇന്നത്തോടെ വർക്കുകൾ എല്ലാം സബ്മിറ്റ് ചെയ്തു.നാളെ കമ്മിഷൻ എത്തുന്നു....
സത് സംഗം എന്ന വാക്കിന്റെ അർഥം ജ്ഞാനിയോട് സംവദിക്കുക എന്നാണ്. ജ്ഞാനം കൊണ്ട് സമ്പന്നനായ ഒരു മനുഷ്യനെ അല്ല ഹൃദയനൈർമല്യം കൊണ്ട് സമ്പന്നനായ ഒരു മനുഷ്യനെ ഇന്ന് അടുത്ത് അറിയാൻ കഴിഞ്ഞു. ബ്രഹ്മനായകം സാർ, പച്ചയായ മനുഷ്യൻ എന്നാൽ ആ മനുഷ്യൻ പറഞ്ഞു തന്ന അറിവിനും സ്നേഹത്തിനും ഒരു തലമുറയെ വാർത്തെടുക്കാനുള്ള ശേഷിയുള്ളതായിരുന്നു.ഒരാൾക്ക് എങ്ങനെ ഇത്ര മധുരമായി covid നെകുറിച്ച് പറയാൻ കഴിയും എന്ന് ചിന്തിച്ച നിമിഷങ്ങളായിരുന്നു അത്. ഭയമല്ല ജാഗ്രതയാണ് വേണ്ടത് എന്ന സ്ഥിരം പല്ലവിയ്ക്ക് അപ്പുറം covid നൽകുന്ന തിരിച്ചറിവ് മനസിലാക്കാൻ സഹായിക്കുന്ന വാക്കുകൾ ആയിരുന്നു അവ. C-conscious O-oppurtunity V-values I-individual D-dream ലോകത്ത് ഒരാൾക്കും ഇത്രയേറെ ആത്മവിശ്വാസത്തോടെ covid നെ നിർവചിക്കാൻ കഴിയുമെന്ന് തോന്നുന്നില്ല.ഈ മനുഷ്യൻ ഞങ്ങൾക്ക് ഒരു പ്രാർഥന ആയിരുന്നു...... വാക്കുകൾ തീർന്നു പോകരുതേ എന്നുള്ള പ്രാർഥന...... ഹൃദയം കൊണ്ടാണ് സാർ നിങ്ങൾക്ക് വേണ്ടി ഈ ബ്ലോഗ് കുറിക്കുന്നത്...... നന്ദി സാർ ജീവിതത്തെ പുഞ്ചിരിയാക്കി തീർക്കാൻ സഹായിക്കുന്നതിന്.....
അഭിപ്രായങ്ങള്
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ