ഇടതു മാറി വലതു വെച്ച്......

മാർച്ച്‌ 8 ലോക വനിതാ ദിനം,ശരിക്കും സ്ത്രീകൾക്ക് വേണ്ടി ഒരു ദിവസം മാറ്റി വെയ്ക്കേണ്ട ആവശ്യം ഉണ്ടോ എന്നാണ് ഈ ദിവസം ചിന്തിക്കേണ്ടത്. എല്ലാ ദിവസവും അവരുടേതാണ്. അത്തരത്തിൽ വളരെ വൈകി ആണെങ്കിലും മാർ തെയോഫിലസ് കോളേജിൽ വനിതാ ദിനം ആഘോഷിച്ചു. വെറുമൊരു ആഘോഷം ആയിരുന്നില്ല. കേരളപോലീസിലെ രക്ഷാടീമിന്റെ സ്വയ പ്രതിരോധശേഷി നേടുന്നതിന് വേണ്ടിയുള്ള ക്ലാസും ഉണ്ടായിരുന്നു.എന്തുകൊണ്ട് സ്ത്രീ മാത്രം എപ്പോഴും ആക്രമിക്കപ്പെടുന്നു? ഒറ്റ ഉത്തരമേ ഉള്ളൂ അവൾക്ക് പ്രതിരോധിക്കാനുള്ള ശേഷി ഇല്ലെന്ന് സമൂഹം കരുതി വെച്ചിരിക്കുന്നു. ആ തോന്നലിന് ഒരു മാറ്റം കൂടി ആയിരുന്നു ഈ ക്ലാസ്സ്‌. എങ്ങനെ സ്വയം പ്രതിരോധിക്കാം എന്ന് മാത്രമല്ല ആത്മധൈര്യം എങ്ങനെ നേടാം എന്നുകൂടി മൂന്ന് വനിതാ പോലീസുകാർ ചേർന്ന് നടത്തിയ ക്ലാസ്സ്‌ പഠിപ്പിച്ചു തന്നു. 

അഭിപ്രായങ്ങള്‍

ഈ ബ്ലോഗിൽ നിന്നുള്ള ജനപ്രിയ പോസ്റ്റുകള്‍‌

സൂര്യനെ സ്നേഹിച്ച ഒരു പെണ്‍കുട്ടിയുടെ കഥ

last minute preparation....