അവസാനിക്കാത്ത യാത്രകൾ......

ഇന്നലെത്തെ ദിവസം യാത്രകളുടേതായിരുന്നു.കോഴ്സിന്റെ ഭാഗമായുള്ള ഏകദിന ടൂർ ഇന്നലെ ആയിരുന്നു.രാവിലെ 7 മണിക്ക് തിരിച്ച യാത്ര പദ്മനാഭപുരം പാലസിൽ ആരംഭിച്ച് കന്യാകുമാരിയിൽ അവസാനിച്ചു.രാത്രി 11.30ന് ആണ് തിരിച്ചെത്തിയത്.മനസിനെ തണുപ്പിക്കുന്നതായിരുന്നു യാത്ര.പാലസ് തന്ന അനുഭവം മറ്റൊന്നായിരുന്നു.വർണങ്ങളും കൊട്ടാരത്തിന്റെ അകത്തളങ്ങളും മനസിനെയും ശരീരത്തെയും മറ്റൊരു ലോകത്തേക്ക് കൂട്ടികൊണ്ടു പോയി.നാലു വശവും കടലാൽ ചുറ്റപ്പെട്ട വിവേകാനന്ദപ്പാറയിലേക്കുള്ള ബോട്ട് യാത്രയും പാറയിലെ ഏകാന്തമായ അന്തരീക്ഷവും നൽകിയ സന്തോഷം പറഞ്ഞറിയിക്കാൻ കഴിയാത്തതായിരുന്നു. തിരുക്കുറൾ രചിച്ച തിരുവള്ളുവരുടെ ഭീമമായ പ്രതിമയുടെ അടുത്തെത്തിയപ്പോൾ അദ്ദേഹം ജീവിച്ചിരുന്ന കാലത്തേക്കുള്ള യാത്ര കൂടി ആയിരുന്നു അത്.അവസാനിക്കാത്ത സ്വപ്നങ്ങളുടെ , അനന്തമായ സന്തോഷമാണ് ഓരോ യാത്രകളും..... 

അഭിപ്രായങ്ങള്‍

ഈ ബ്ലോഗിൽ നിന്നുള്ള ജനപ്രിയ പോസ്റ്റുകള്‍‌

സൂര്യനെ സ്നേഹിച്ച ഒരു പെണ്‍കുട്ടിയുടെ കഥ

last minute preparation....