പോസ്റ്റുകള്‍

മധുരിക്കും ഓർമ്മകളെ...

ഇമേജ്
ഒരു കോളേജിൽ ക്ലാസ്സ്‌ മുറികളും ടോയ്ലറ്റും മറ്റു സൗകര്യങ്ങളും പോലെ തന്നെ അത്യാവശ്യമായ ഒന്നാണ് കാന്റീൻ എന്ന് വിശ്വസിക്കുന്ന ഒരാളാണ് ഞാൻ. അതിനു ഒരുപാട് കാരണങ്ങൾ ഉണ്ട്.ഇടവേളകളിൽ ചായയും പലഹാരങ്ങളും മാത്രമല്ല ഇത്തരം ഇടങ്ങൾ പ്രദാനം ചെയ്യുന്നത് അതിനുമപ്പുറം പല സൗഹൃദങ്ങളും ചിരികളും ചിന്തകളും പിണക്കങ്ങളും ഇണക്കങ്ങൾക്കും കൂടി ഇവിടെ നിന്നും കിട്ടും. ഒരുപക്ഷെ കോളേജിൽ നിന്ന് ഇറങ്ങുമ്പോൾ പഠിപ്പിച്ചതും പഠിച്ചതുമൊന്നും ഓർമ വന്നില്ലെങ്കിലും ക്യാന്റീനിലെ ചായയും പഴംപൊരിയും അങ്ങനെ പെട്ടെന്നൊന്നും മനസ്സിൽ നിന്ന് പോകുമെന്ന് തോന്നുന്നില്ല.  

വീണ്ടും......

ഇമേജ്
നീണ്ട ഒരു അവധിയ്ക്ക് ശേഷം, അവധി എന്ന് പറയാമോ എന്നറിയില്ല കൊറോണ കാലം എന്ന് തിരുത്താം.2020 മാർച്ച്‌ 10നാണ് ലോക്ക് ഡൗൺ കാരണം ഹോസ്റ്റലിൽ നിന്നും വീട്ടിലേയ്ക്ക് വരുന്നത്.പുതിയ വാക്ക് 'ലോക്ക് ഡൗൺ 'ആദ്യം കേട്ടപ്പോൾ അത്ഭുതമാണ് തോന്നിയതെങ്കിലും കുറച്ച് നാൾ കഴിഞ്ഞപ്പോൾ കൊറോണ ആളു ഭയങ്കരൻ ആണെന്നും,  പെട്ടു എന്നും ഉറപ്പായി. വായിച്ചും എഴുതിയും  സിനിമ കണ്ടും യൂട്യൂബിൽ നോക്കി ഓരോന്ന് പരീക്ഷിച്ചും സമയം അങ്ങനെ അങ്ങ് പോയി.ഇതിനിടയ്ക്ക് പിജി എക്സാം എഴുതി, റിസൾട്ട്‌ വന്നു അതുമായി ബന്ധപെട്ട ചടങ്ങുകൾ എല്ലാം കഴിഞ്ഞു. അടുത്ത കടമ്പ എന്ത് എന്ന് ആലോചിച്ചിരിക്കുമ്പോഴാണ് ബി എഡ് ‌ എന്ന ഐഡിയ വന്നത്.അങ്ങനെ മാർ തിയോഫിലസ് ബി എഡ് കോളേജിൽ അഡ്മിഷൻ എടുത്തു. ഇതിനിടയ്ക്ക് എഴുതാൻ പൊതുവെ മടി കൂടുതൽ ഉള്ള ഞാൻ ബി എഡിനെ കുറിച്ച് അവിടുന്നും ഇവിടുന്നും ഒക്കെ കിട്ടിയ വിവരങ്ങൾ വെച്ച് അനുഭവ സമ്പന്നരായ കുറച്ച് പേരോട് തിരക്കി. നന്നായി വർക്ക്‌ ചെയ്യേണ്ടി വരും ഉറങ്ങാൻ പറ്റില്ല അങ്ങനെ അങ്ങനെ പല അഭിപ്രായങ്ങൾ കിട്ടി ബോധിച്ചു.                   നീണ്ട ഇടവേളയ്ക്ക് ശേഷം 9-1-2021 ബുധനാഴ്ച ആദ്യത്ത...

അനാദിയിലേക്കൊഴുകുന്ന നദി....

ഇമേജ്
ജന്മജന്മാന്തരങ്ങളില്‍ നിന്നാരംഭിച്ച് അനാദിയിലേക്കൊഴുകുന്ന ഒരു നദിയുണ്ടെന്റെ ഉള്ളില്‍.ആ നദിക്ക് ഞാന്‍ നിന്റെ പേര് വിളിക്കുന്നു.വിശുദ്ധവും മുന്തിരിച്ചാറ് പോലെ മുഗ്ദ്ധവുമായ ആ നദിയുമായി  ഞാന്‍ വല്ലാത്തൊരു പ്രണയത്തിലാണ്. എന്നെ അവള്‍ മുളങ്കാടുകളിലേക്കും ഹരിതാഭകളിലേക്കും ക്ഷണിക്കുന്നു.അവള്‍ എനിക്കുവേണ്ടി തുന്നിയ രാഗങ്ങള്‍ ഒരുക്കിവച്ചിരിക്കുന്നു.  കണ്ണടയ്ക്കുമ്പോഴെല്ലാം അവളുടെ തളിര്‍ത്ത ചുണ്ടുകള്‍ എന്നെ മെല്ലെ വന്നു തൊട്ടു വിളിക്കുന്നു.പ്രിയപ്പെട്ടവളെ,വനസരോവരങ്ങളും മുളങ്കാടുകളും വിട്ടിറങ്ങിയ നിന്നെ എന്റെ ഹൃദയം എന്നേ ഏറ്റുവാങ്ങികഴിഞ്ഞു. (ജിബ്രാന്‍ )

സൂര്യനെ സ്നേഹിച്ച ഒരു പെണ്‍കുട്ടിയുടെ കഥ

ഇമേജ്
'മൊഴിക്ക് '  _________________________________________ 'ചേച്ചി, സൂര്യൻ എപ്പഴാ വര്വാ....'  ദിവസവും ഞാൻ കേൾക്കുന്ന ഒരു ചോദ്യമാണിത്. ആദ്യമൊക്കെ തമാശയായി ഉത്തരം പറഞ്ഞു കൊടുത്തു. പക്ഷെ ദിവസങ്ങൾ കഴിയുന്തോറും സൂര്യനെ അഗാധമായി സ്നേഹിക്കുന്ന ഒരു നാലുവയസ്സുകാരി പൂവിനെ ഞാൻ തിരിച്ചറിഞ്ഞു. ട്യൂഷൻ  പഠിപ്പിക്കുന്നതിനിടയിൽ നമുക്ക് കുറച്ച് നേരം റസ്റ്റ്‌ എടുത്താലോ എന്ന് ചോദിച്ച് കഥാപുസ്തകവുമായി റസ്റ്റ്‌ എടുക്കാൻ വരുമ്പോഴും, കഥകൾ പറഞ്ഞു കൊടുക്കുമ്പോഴും അവളുടെ നോട്ടം ജനലിലൂടെ പുറത്തേക്കായിരുന്നു. നൂറുചോദ്യങ്ങൾ ചോദിക്കുമ്പോഴും തൊണ്ണൂറ്റിയൊൻപതെണ്ണവും സൂര്യനെകുറിച്ച് മാത്രം അറിയാൻ ആഗ്രഹിച്ച നിഷ്കളങ്കത.  'ഭൂമി കറങ്ങുമ്പോൾ നമ്മടെ തല എന്താ ചേച്ചി കറങ്ങാത്തെ?' അതിനു ഉത്തരം പറയാൻ തുടങ്ങും മുൻപ് അടുത്തത് വരും, സൂര്യനെ തൊട്ടാൽ നമുക്ക് പൊള്ളില്ലേ? അങ്ങനെ അങ്ങനെ നീളുന്നു ആ നിര. ചുട്ടുപൊള്ളുന്ന സൂര്യനെ പിടിക്കാൻ ഓടിയ ഹനുമാന്റെ കഥ പറഞ്ഞു കൊടുക്കാൻ ശ്രമിച്ചപ്പോൾ സൂര്യൻ പാവം അല്ലെ അവനെ എന്തിനാ പിടിക്കുന്നെ എന്ന മറുചോദ്യം ചോദിച്ച് പുള്ളിക്കാരി എന്നെ മുളയിലേ നുള്ളി. ഇവളിൽ എങ്ങനെ സൂര്യനോട...

ഒടുങ്ങാത്ത രോഷത്തിന്റെ മാംസകഷ്ണങ്ങള്‍

ഇമേജ്
"ആ മൂരിയെ ഇൻക്ക് വീത്തണം. അയിന്റെ തലച്ചോറ് കൊണ്ട് ഇൻക്ക് അത്താഴം വെളമ്പണം "                    2020 -ലെ മാതൃഭൂമി വിഷുകഥാപുരസ്‌കാരം നേടിയ രാഹുൽ മണപ്പാട്ടിന്റെ 'ഇറച്ചികൊമ്പ് 'എന്ന കഥ വർഗ്ഗ-വർണ്ണ ബോധത്തിന്റെ പേരിൽ അടിച്ചമർത്തപ്പെട്ട ഒരു ജനതയുടെ ഉയിർത്തെഴുന്നേൽപ്പാണ്. ടി കെ സി വടുതലയുടെ 'അച്ചണ്ട വെന്തിങ്ങ ഇന്നാ'യിൽ പുലയനായിരുന്ന കണ്ടൻ കോരൻ ക്രൈസ്തവനായ ദേവസ്യ ആയപ്പോഴും ചേറിലാഴ്ത്തിയവർ തന്നെ ഒപ്പം കൂട്ടുമെന്ന ചിന്തയിൽ നിന്നും കഥയുടെ അവസാനം ജാതിമാറിയാലും സ്വത്വം മാറില്ല എന്ന തിരിച്ചറിവിൽ അയാൾ എത്തി നിൽക്കുന്നു. ദളിത് ക്രൈസ്തവൻ ആയതുകൊണ്ട് തെമ്മാടിക്കുഴിയിൽ അടക്കേണ്ടി വന്ന പോത്തുജോയിയ്ക്ക് അച്ചൻ കുരിശ് വരച്ചത് അൾത്താരയിൽ നിന്നുമായിരുന്നു. ദളിതനായതുകൊണ്ടും ഇറച്ചിവെട്ടായതു കൊണ്ടും തങ്ങളെ അകറ്റി നിർത്തുന്ന ജനങ്ങളിൽ നിന്നും റെയ്ച്ചൽ ഒന്നും ആഗ്രഹിക്കുന്നില്ല. 'നീയൊക്കെ ഞങ്ങടെ കക്കൂസ് അടിച്ചു വൃത്തിയാക്കുന്ന ജന്തുക്കളാ 'എന്ന ഈനാശുവിന്റെ ആക്രോശത്തിൽ തന്നെ ജാതിവിവേചനത്തിന്റെ അറപ്പ് പ്രകടമാകുന്നു. ഇത്തരത്തിൽ ഉള്ള വിവേചനങ്ങളിൽ നിന്നും ഉയിർത്തെഴ...
ഇമേജ്
ജീവന്റെ കണക്കുപുസ്തകത്തില്‍ നിറയെ കഥകള്‍    അവിചാരിതമായിട്ടാണ് അഖിൽ എസ് മുരളീധരന്റെ "ജൈവജാതകം "വായിക്കാൻ ഇടയായത്. എനിക്ക് വേണ്ടി കാത്തിരുന്ന ഒരു പുസ്തകം.  അമൂർത്തതയുടെ കഥകൾ മൂർത്തതയുടെ വിനിമയഭാഷയെ വിട്ട് അമൂർത്തതയിലേക്ക് മാറുന്ന തരത്തിൽ ഉള്ള ആഖ്യാനരീതി ആണ് ഇവിടെ എഴുത്തുകാരൻ സ്വീകരിച്ചിട്ടുള്ളത്. പ്രമേയത്തെ മുൻനിർത്തിയുള്ള കഥകൾ എന്നതിനപ്പുറം ആഖ്യാനത്തെ ആധാരമാക്കിയുള്ള, വളരെ അവിചാരിതമായൊരിടത്ത്‌ നിന്നും ആരംഭിക്കുന്ന കഥകൾ ആണ് ജൈവജാതകത്തിൽ. അമൂർത്തമായ ഒന്നിൽ നിന്നും തുടങ്ങി അതിന്റെ വള്ളികൾ പടർന്നു കയറുന്ന അനുഭവമാണിവിടെ. മൂർത്തമായ യാഥാർത്ഥ്യം ഇവിടെ നിരാകരിക്കപ്പെടുന്നു. അത്തരത്തിൽ ഉള്ള വിനിമയ സാധ്യതകളെ ഉല്ലംഖിച്ച് ഇവിടെ മറ്റൊരു മേച്ചിൽപുറം തേടുന്നു. പൂർണ്ണമായും അത് സംവേദനക്ഷമമാണ് എന്ന് പറയാൻ ആകില്ല. കാരണം അതിന്റെ ഭാഷ മറ്റൊന്നാണ്. സാധാരണ ഭാ ഷയുടെ നിലയിൽ നിന്ന് മറ്റൊന്നിലേക്കു ള്ള പരിക്രമണം ആണ് അവി ടെ   നടക്കുന്നത്.   അതുതന്നെ ആണ് ജൈവജാതകത്തിൽ പൊതുവായി കാണുന്നതും.  വ്യക്തിബന്ധങ്ങളും ആത്മഹത്യയും ഉന്മാദവും മറ്റൊരു തരത്തിൽ ആവിഷ്കരിക്കപ്പെടുന്നു. പതിനേഴു കഥകളും ജ...