പോസ്റ്റുകള്‍

അവർ ഹൃദയത്തിൽ നിന്നും പടിയിറങ്ങുന്നില്ല.....

ഇമേജ്
അക്ഷരം പകർന്നു തരാൻ പറ്റുന്ന അധ്യാപകർ ഒരുപാട് ആണ്.എന്നാൽ ഹൃദയം കൊണ്ട് ഹൃദയത്തോട് സംവദിക്കാൻ കഴിയുന്ന അധ്യാപകർ ചുരുക്കം ആണ് അതിൽ സമ്പന്ന ആണ് ജിബി ടീച്ചർ.പഠിപ്പിക്കുന്നത് തലച്ചോറിൽ കയറുന്നതോടൊപ്പം ഒരു അധ്യാപിക എങ്ങനെ ആയിരിക്കണമെന്ന് തന്റെ ജീവിതം കൊണ്ട് കാണിച്ചു തന്ന ടീച്ചർ നിങ്ങൾ പടിയിറങ്ങുന്നത് കോളേജിൽ നിന്ന് മാത്രമാണ് ഞങ്ങളുടെ ഹൃദയത്തിൽ നിങ്ങൾ എന്നും നിറഞ്ഞു നിൽക്കും.... 

NCTE വന്നേ.....

ഇമേജ്
രണ്ടു മാസത്തെ വേനൽക്കാല അവധിയ്ക്ക് ഇടയിൽ വീണ്ടുമൊരു ഒത്തുകൂടൽ ആയിരുന്നു ഇന്നും നാളെയുമായി നടക്കുന്ന NCTE സന്ദർശനം.രാവിലെ മുതൽ ക്ലാസ്സ്‌ ഉണ്ടായിരുന്നു.ഉച്ചയ്ക്ക് ശേഷം cultural പ്രോഗ്രാമുകൾ ആയിരുന്നു.

pannel discussion.....

ഇമേജ്
നാലാം സെമസ്റ്ററിലേയ്ക്ക് വേണ്ടിയുള്ള പ്രൊജക്റ്റ്‌ വിഷയത്തിന്റെ അവസാന ഘട്ട തീരുമാനം ആയിരുന്നു ഇന്ന്.പ്രിൻസിപ്പൽ ആയ ബെനഡിക്ട് സാറിനെ ആണ് ഗൈഡ് ആയി ലഭിച്ചത്.പോക്സോ പ്രതിരോധത്തിൽ ചൈൽഡ് ലൈൻ ഇടപെടലും അധ്യാപകരുടെ അവബോധവും തിരുവനന്തപുരം നഗരസഭയിലെ സ്കൂളുകളെ അധികരിച്ച് ഒരു പഠനം എന്നതായിരുന്നു വിഷയം.

അധ്വിതീയ......

ഇമേജ്
രണ്ടല്ല ഒന്നെന്നു അർഥം വരുന്ന അധ്വിതീയ എന്ന പേരാണ് 66 മത് കോളേജ് യൂണിയന്റേത്.ഇന്ന് കോളേജ് യൂണിയൻ ഉദഘാടനവും ആർട്സ് ക്ലബ് ഇനാഗുറേഷനും ആയിരുന്നു.കോളേജ് യൂണിയൻ ഇനാഗുറേഷന് മാധ്യമ പ്രവർത്തകനായ അഭിലാഷ് മോഹനൻ ആണ് എത്തിയത്.ആർട്സ് ക്ലബ്‌ ഉദഘാടനത്തിന് ഹൃദയം എന്ന സിനിമയിലൂടെ ശ്രദ്ധേയനായ അശ്വത് ലാൽ ആയിരുന്നു എത്തിയത്.ഉച്ചയ്ക്ക് ശേഷം സീനിയർസിന്റെയും ജൂനിയർസിന്റെയും cultural പ്രോഗ്രാമുകളോടെ ഇന്നത്തെ ദിവസം ആറാടി........ 

Happy holi....

ഇമേജ്
ക്യാമ്പിന്റെ സമാപന ദിനം കൂടിയായ ഇന്നലെ വർണ്ണങ്ങളുടെയും നിറങ്ങളുടെയും ആഘോഷമായ ഹോളി ആയിരുന്നു.ക്യാമ്പസ്‌ മുഴുവൻ നിറങ്ങളാൽ നിറഞ്ഞു.

Day 5.....സമാപനം

ഇമേജ്
Euphoria എന്ന 2020-22ബി എഡ് കോഴ്സിന്റെ ഭാഗമായുള്ള അഞ്ചു ദിവസത്തെ ക്യാമ്പ് ഇന്ന് സമാപിച്ചു.രാവിലെ പേഴ്സണാലിറ്റി ടെവേലോപ്മെന്റ്റ് ട്രൈനെർ ആയിരുന്ന മനോജ്‌ സാറിന്റെ ക്ലാസ്സ്‌ ആയിരുന്നു. ഉച്ചക്ക് ശേഷം ഫീഡ്ബാക്ക് സെക്ഷനും അതിനു ശേഷം സമാപന സമ്മേളനവും ആയിരുന്നു.മോൻസൺ മനങ്ങരക്കാവിൽ അച്ഛനാണ് ഉദ്ഘാടനം ചെയ്തത്.ആൻസി ടീച്ചറിന്റെ നേതൃത്വത്തിൽ നടന്ന അഞ്ചു ദിവസത്തെ ക്യാമ്പ് ഇന്നലെ സമാപിച്ചു.

Day 4.....

ഇമേജ്
ഇന്നത്തെ ദിവസം ആഘോഷങ്ങളുടേതായിരുന്നു.cultural പ്രോഗ്രാമിനും ഫ്ലാഷ് മോബിനും വേണ്ടി രാവിലെ മുതൽ പ്രാക്ടീസ് തുടങ്ങി.ഇതിനിടയ്ക്ക് ക്യാമ്പിൽ നമുക്കുണ്ടായ അനുഭവങ്ങൾ കുറിക്കാൻ വേണ്ടി സ്മരണിക എഴുതി നൽകി.അതിനു ശേഷം ഓരോ ടീം ആയിട്ട് പ്രോഗ്രാമുകൾ അവതരിപ്പിച്ചു.ടീം പവിത്രം ആയ ഞങ്ങൾ കെ പി എ സി ലളിതാമ്മ അഭിനയിച്ച വേഷങ്ങൾ സ്റ്റേജിൽ അവതരിപ്പിച്ചു.ഞാൻ കനൽക്കാറ്റ് എന്ന ചിത്രത്തിലെ ഓമന എന്നാ കഥാപാത്രത്തെ അവതരിപ്പിച്ചു.  ബീ മാർട്ടിന് മുന്നിൽ യുദ്ധത്തിനെതിരെ എന്ന ആശയം മുൻനിർത്തി കൊണ്ട് ഫ്ലാഷ്മോബ് അവതരിപ്പിക്കുകയുണ്ടായി.