രണ്ടു മാസത്തെ വേനൽക്കാല അവധിയ്ക്ക് ഇടയിൽ വീണ്ടുമൊരു ഒത്തുകൂടൽ ആയിരുന്നു ഇന്നും നാളെയുമായി നടക്കുന്ന NCTE സന്ദർശനം.രാവിലെ മുതൽ ക്ലാസ്സ് ഉണ്ടായിരുന്നു.ഉച്ചയ്ക്ക് ശേഷം cultural പ്രോഗ്രാമുകൾ ആയിരുന്നു.
'മൊഴിക്ക് ' _________________________________________ 'ചേച്ചി, സൂര്യൻ എപ്പഴാ വര്വാ....' ദിവസവും ഞാൻ കേൾക്കുന്ന ഒരു ചോദ്യമാണിത്. ആദ്യമൊക്കെ തമാശയായി ഉത്തരം പറഞ്ഞു കൊടുത്തു. പക്ഷെ ദിവസങ്ങൾ കഴിയുന്തോറും സൂര്യനെ അഗാധമായി സ്നേഹിക്കുന്ന ഒരു നാലുവയസ്സുകാരി പൂവിനെ ഞാൻ തിരിച്ചറിഞ്ഞു. ട്യൂഷൻ പഠിപ്പിക്കുന്നതിനിടയിൽ നമുക്ക് കുറച്ച് നേരം റസ്റ്റ് എടുത്താലോ എന്ന് ചോദിച്ച് കഥാപുസ്തകവുമായി റസ്റ്റ് എടുക്കാൻ വരുമ്പോഴും, കഥകൾ പറഞ്ഞു കൊടുക്കുമ്പോഴും അവളുടെ നോട്ടം ജനലിലൂടെ പുറത്തേക്കായിരുന്നു. നൂറുചോദ്യങ്ങൾ ചോദിക്കുമ്പോഴും തൊണ്ണൂറ്റിയൊൻപതെണ്ണവും സൂര്യനെകുറിച്ച് മാത്രം അറിയാൻ ആഗ്രഹിച്ച നിഷ്കളങ്കത. 'ഭൂമി കറങ്ങുമ്പോൾ നമ്മടെ തല എന്താ ചേച്ചി കറങ്ങാത്തെ?' അതിനു ഉത്തരം പറയാൻ തുടങ്ങും മുൻപ് അടുത്തത് വരും, സൂര്യനെ തൊട്ടാൽ നമുക്ക് പൊള്ളില്ലേ? അങ്ങനെ അങ്ങനെ നീളുന്നു ആ നിര. ചുട്ടുപൊള്ളുന്ന സൂര്യനെ പിടിക്കാൻ ഓടിയ ഹനുമാന്റെ കഥ പറഞ്ഞു കൊടുക്കാൻ ശ്രമിച്ചപ്പോൾ സൂര്യൻ പാവം അല്ലെ അവനെ എന്തിനാ പിടിക്കുന്നെ എന്ന മറുചോദ്യം ചോദിച്ച് പുള്ളിക്കാരി എന്നെ മുളയിലേ നുള്ളി. ഇവളിൽ എങ്ങനെ സൂര്യനോട...
രണ്ട് വർഷത്തെ കഷ്ടപ്പാടുകൾക്കും പരിശ്രമത്തിനും അവസാനമായിരിക്കുന്നു.കോവിഡ് കാലഘട്ടത്തിൽ ആയിരുന്നു ബി എഡ് കോഴ്സിന് ചേർന്നത്.ആറു മാസത്തോളം ഓൺലൈൻ ക്ലാസുകൾ ആയിരുന്നു എന്നാൽ കോവിഡ് മാറിയതോടെ എല്ലാം പഴയ പോലെ ആയി.സ്കൂളിൽ ഇന്റേൺഷിപ്പിന് പോയി, പിന്നെ റെക്കോർഡുകളുടെ വരവായിരുന്നു.ഇന്നത്തോടെ വർക്കുകൾ എല്ലാം സബ്മിറ്റ് ചെയ്തു.നാളെ കമ്മിഷൻ എത്തുന്നു....
അൻപത് ദിവസം നീണ്ടുനിന്ന കഷ്ടപ്പാടിനൊടുവിൽ പ്രൊജക്റ്റ് അവസാനഘട്ടത്തിലേയ്ക്ക് ഇന്ന് എത്തിനിൽക്കുന്നു.പ്രിൻസിപ്പൽ ആയിരുന്നു ഗൈഡ്.അദ്ദേഹത്തിന്റെ അളവറ്റ സഹായവും മാർഗനിർദ്ദേശങ്ങളും പ്രൊജക്റ്റ് പൂർത്തിയാക്കാൻ നൽകിയ പ്രോത്സാഹനവും ചെറുതല്ല. പോക്സോ പ്രതിരോധത്തിൽ ചൈൽഡ് ലൈൻ സേവനവും അധ്യാപക അവബോധവും തിരുവനന്തപുരം നഗരസഭയിലെ സ്കൂളുകളെ അധികരിച്ച് ഒരു പഠനം എന്നതായിരുന്നു പ്രൊജക്റ്റ് വിഷയം. നിയമപാലകരുടെയും അധ്യാപകരുടെയും സഹായം പ്രൊജക്റ്റ് പൂർത്തിയാക്കാൻ ഒരുപാട് സഹായകമായി.
അഭിപ്രായങ്ങള്
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ