പോസ്റ്റുകള്‍

ക്രിസ്മസ് വന്നല്ലോ......

ഇമേജ്
NAAC വരുന്നതിനോടനുബന്ധിച്ച് മാനസികമായും ശാരീരികമായും തിരക്കുകൾ അനുഭവിച്ചു കൊണ്ടിരുന്ന ഞങ്ങൾക്ക് ക്രിസ്തുമസ് ആഘോഷം മരുഭൂമിയിൽ പെയ്‌ത മഴ ആയിരുന്നു.കേക്ക് മുറിക്കലും വിശിഷ്ഠാഠാത്ഥികളുടെ സന്ദേശങ്ങളും കൊണ്ട് സമ്പന്നമായിരുന്നു ഈ ദിനം..... 

രണ്ടാം ദിവസം......

ഇമേജ്
NAAC വന്ന രണ്ടാം ദിവസം അവർ ക്ലാസ്സ്‌ സന്ദർശിക്കും എന്ന് പറഞ്ഞിരുന്നതു കൊണ്ട് തന്നെ അധ്യാപകർ ഉൾപ്പെടെ എല്ലാവരും മുൻകരുതലുകളോടെ ആണ് ഇരുന്നത്.എന്നാൽ മലയാളം അറിയാത്തത് കൊണ്ടോ താല്പര്യം ഇല്ലാത്തതു കൊണ്ടോ യു കാരി ഓൺ എന്ന് പറഞ്ഞിട്ട് അവർ പോയി. വലിയൊരു ഭാരം ഇറക്കി വെച്ച സമാധാനത്തോടെ കോളേജിന് നല്ലൊരു റിസൾട്ട്‌ പ്രതീക്ഷിച്ചു കൊണ്ടാണ് NAAC നെ യാത്രയാക്കിയത്. 

NAAC വന്നേ......

ഇമേജ്
ഒരുപാട് കാലത്തെ കഷ്ടപ്പാട്, കാത്തിരിപ്പ് ഇതിനെല്ലാം വിരാമം ഇട്ടുകൊണ്ട് ഡിസംബർ 14 ന് കോളേജിൽ NAAC  ന്റെ സന്ദർശനം ഉണ്ടായി.എല്ലാവരും വളരെ ടെൻഷനോടെ അതിലേറെ പ്രതീക്ഷയോടെ കാത്തിരുന്ന ഒരു ദിവസം ആയിരുന്നു അത്.കോളേജിനെ മറ്റൊരു തലത്തിലേയ്ക് എത്തിക്കുക എന്നതിനപ്പുറം ഈ ഒരു സന്ദർഭത്തിന് സാക്ഷ്യം വഹിക്കുക എന്നതായിരുന്നു മഹത്തായ ഒരു കർമം എന്ന് വിശ്വസിക്കുന്നു..... 

ജൂനിയേഴ്സിനൊരു ഹായ് കൊടുക്ക്.......

ഇമേജ്
പുത്തൻ പ്രതീക്ഷകളുമായി പുതിയ ഒരു ബാച്ച് കൂടി ഇന്ന് ഞങ്ങളോടൊപ്പം യാത്ര ആരംഭിച്ചു.അവരുടെ അത്തരം ഒരു കാൽവെയ്‌പ്പിനെ ദീപം തെളിയിച്ചും ഗീതയിലേയും ഖുർആനിലെയും ബൈബിളിലെയും വചനങ്ങൾ കൊണ്ട് നിസ്സർഗ്ഗ വരവേറ്റു.

ശങ്കരൻ പിന്നേം തെങ്ങിൽ തന്നെ......

ഇമേജ്
Internal മാർക്ക്‌ ആയിരുന്നു ലക്ഷ്യം എങ്കിലും പഴയകാല ഓർമകളെ പൊടിതട്ടി എടുക്കാനുള്ള ഒരു ദിവസം കൂടി ആയിരുന്നു ഇന്ന്.തീയേറ്റർ ക്ലബ്ബിന്റെ ഭാഗമായി നടന്ന പെർഫോമൻസ് റൗണ്ടിൽ ഞാൻ ഉൾപ്പെടുന്ന സ്വരം ഗ്രൂപ്പ്‌ ശങ്കരൻ പിന്നേം തെങ്ങിൽ തന്നെ എന്ന വിഷയത്തെ അടിസ്ഥാനമാക്കി ഒരു നാടകം കളിച്ചു.സംഭവം ഇടയ്ക്ക് പാളിപോയെങ്കിലും ഒരു കള്ളുകുടിയന്റെ മദ്യത്തോടുള്ള ആസക്തിയും ഡി അഡിക്ഷൻ സെന്ററിലെ ജീവിതവും എല്ലാം കൂടി കൂട്ടിചേർത്ത് ഇന്നത്തെ ദിവസം അങ്ങ് കളർ ആയി. 

നീരാടുവാൻ നിളയിൽ.....

ഇമേജ്
ക്രിട്ടിസിസം ക്ലാസ്സിന്റെ സമ്മർദ്ദങ്ങൾക്കിടയിൽ നിളയിലെ ഒഴുക്ക് പോലെ,തണുത്തകാറ്റ് പോലെ ഒരുപിടി നല്ല ഗാനങ്ങളുമായി കലവൂർ ചന്ദ്രബാബു എന്ന ഗായകൻ ഇന്ന് കോളേജിൽ എത്തി.ചെസ്സ് മത്സരത്തിന് തൊട്ട് മുൻപ് മനസ്  ശാന്തമാകാൻ അദ്ദേഹം ഞങ്ങളെ വയലാറിന്റെയും പി ഭാസ്കരന്റേയും വരികളിലൂടെ കൊണ്ട് പോയി.നട്ടുച്ച സമയത്തെ അദ്ദേഹത്തോടൊപ്പമുള്ള കുറച്ച് നിമിഷങ്ങൾ മനസിനെ, ഉണ്മയെ തൊടുന്നതായിരുന്നു........ 

അങ്ങനെ ഒരു ക്രിട്ടിസിസം ക്ലാസ്സിൽ.....

ഇമേജ്
20 മിനിറ്റ് നീണ്ടു നിന്ന മൈക്രോടീച്ചിങ് ക്ലാസിനു ശേഷം ആദ്യമായിട്ടാണ് 40 ഒരു ക്ലാസ്സിലേക്ക് കടക്കുന്നത്.ടെൻഷനും ആകാംഷയും കലർന്ന അവസ്ഥ ആയിരുന്നു.സമയത്തിന് ക്ലാസ്സ് അവസാനിപ്പിക്കാൻ കഴിയുമോ എന്നതായിരുന്നു ആദ്യത്തെ ടെൻഷൻ.രാഖിയ്ക്കും രേഷ്മയ്ക്കും ശേഷം ആയിരുന്നു എന്റെ ഊഴം.ആദ്യത്തെ രണ്ടുപേരെ സ്റ്റുഡിയോയിലും മൂന്നാമത്തെ മുതൽ ക്ലാസ്റൂമിലും വെച്ച് ക്ലാസ്സ്‌ എടുപ്പിക്കും എന്ന് പറഞ്ഞിരുന്നെകിലും രാഖിയ്ക്കും രേഷ്മയ്ക്കും വീഴാത്ത ഞറുക്ക് എനിക്ക് വീണു.വളരെ മികച്ച രണ്ട് ക്ലാസിനു ശേഷം എന്റെ ഊഴം എത്തി.ആദ്യം പരിഭ്രമം ഉണ്ടായിരുന്നു എങ്കിലും ക്രമേണ അതിനെ തരണം ചെയ്ത് ഭംഗിയായി ക്ലാസ്സ്‌ അവസാനിപ്പിക്കാൻ കഴിഞ്ഞു.അതിനെ സംബന്ധിച്ച വിമർശനങ്ങൾ സമയപരിമിതികൾ മൂലം അടുത്ത ദിവസത്തേക്ക് മാറ്റി വെച്ചു.