പോസ്റ്റുകള്‍

ഒന്നായി ഒന്നായി ഒന്നിലേയ്ക്ക്......

ഇമേജ്
ഇത്രയേറെ ആഘോഷിച്ച ദിവസങ്ങൾ ചുരുക്കം എന്നു തന്നെ പറയാം. ഏകായാനയും നിസ്സർഗ്ഗയും ചേർന്നൊരുക്കിയ വിരുന്ന് തന്നെ ആയിരുന്നു ഇന്നത്തെ ദിവസം.സിനിമ സീരിയൽ നടിയായ നയന ആയിരുന്നു അതിഥി ആയി എത്തിയത്.പൂജഡാൻസ് ഉൾപ്പെടെ നിരവധി പരിപാടികൾ ഒന്നിനൊന്ന് മികച്ചതായി ഒന്നിന് പിറകെ ഒന്നായി തിരമാലകൾ പോലെ വന്നു കൊണ്ടിരുന്നു........ 

ഒരേയൊരു രാജാവ്.......

ഇമേജ്
ഭയത്തോടെയും ബഹുമാനത്തോടെയുമുള്ള ഒരു മുഖമാണ് പ്രിൻസിപ്പൽ എന്ന് കേൾക്കുമ്പോൾ എല്ലാവരുടേയും മനസിലേയ്ക്ക് കടന്നു വരുന്നത്.എന്നാൽ അതിൽ നിന്നൊക്കെ വ്യത്യസ്തമായി മാർ തെയോഫിലസ് ട്രെയിനിങ് കോളേജിലെ പ്രിൻസിപ്പൽ ബെനെഡിക് സാർ ആ ധാരണകളൊക്കെ തിരുത്തി. വിദ്യാർത്ഥികളുടെ കൂടെ നിന്ന് ഡാൻസ് ചെയ്തും സന്തോഷിച്ചും പ്രോത്സാഹിപ്പിച്ചും ഉള്ള ഒരു അധ്യാപകൻ ഏത് കുട്ടിയുടെയും സ്വപ്നം ആണ് അതിവിടെ പൂർത്തിയായി എന്ന് തന്നെ പറയാം...... 

യെസ് ഐയാം ഇൻ ദ സീ.......

ഇമേജ്
ടിക്ടോക് ഉണ്ടായിരുന്ന സമയത്ത് തകർത്ത് അഭിനയിക്കുമായിരുന്നെങ്കിലും ഡബ്‌സ്മാഷ് മത്സരം എന്ന് കേട്ടപ്പോൾ ആദ്യം ഒരു അങ്കലാപ്പ് ആയിരുന്നു.പെൺപട ആയത് കൊണ്ട് തന്നെ ഹാസ്യരാജാക്കന്മാരെ മാറ്റി നിർത്തി ഹാസ്യറാണിമാർ സ്കോർ ചെയ്ത ശ്രീകൃഷ്ണപുരത്തെ  നക്ഷത്രത്തിളക്കം എന്നാ സിനിമയിലെ ഒരു സീൻ തന്നെ എടുത്തു.യമുനറാണി ആയി ഞാൻ തന്നെ ആയിരുന്നു. അങ്ങനെ സംഭവിച്ചു പോയി എന്നല്ലാതെ എന്തു പറയാൻ. ജീവിതത്തിൽ ഏറ്റവും കൂടുതൽ ചിരിച്ച നിമിഷങ്ങളുടെ കൂട്ടത്തിൽ ചേർത്തു വായിക്കാവുന്ന ഒന്നായി ഈ ദിവസം മാറ്റി വെയ്ക്കുന്നു.........

ആഘോഷങ്ങളുടെ ദിനം.......

ഇമേജ്
സന്തോഷം നിറഞ്ഞ ദിവസമായിരുന്നു ഇന്ന്. കോളേജ് നിറയെ ആഘോഷങ്ങളും വർണങ്ങളും നിറഞ്ഞ് ആടിയ ദിവസം.ഏകയാന ഇന്നൊരു നല്ല ദിനം തന്നപ്പോൾ നാളെ നിസ്സർഗ്ഗ മറ്റൊരു സുദിനം നൽകാൻ കാത്തിരിക്കുന്നു...... 

ഫ്രഷേഴ്‌സ് ഡേ വന്നേയ്......

ഇമേജ്
ഏകയാന യൂണിയന്റെ ഭാഗമായി ചേച്ചീസ് തന്ന ഫ്രഷേഴ്‌സ് ഡേ കിടിലം ആയിരുന്നു.  Red FM RJ ഉണ്ണിയായിരുന്നു മുഖ്യാതിഥി .ലളിതമായ വാക്കുകളിലൂടെ ഒരു ടീച്ചറിന് എങ്ങനെ ഒരു കുട്ടിയിൽ സ്വാധീനം ചെലുത്താൻ സാധിക്കുമെന്ന് അദ്ദേഹം വിശദീകരിച്ചു .തുടർന്ന് ജോജു സാർ പ്രചോദനാത്മകമായ വാക്കുകൾ കൊണ്ടുവിസ്മയം തീർത്തു .തുടർന്ന് ചക്കപ്പഴം എന്ന പേരിൽ ഞങ്ങൾക്ക് വിവിധപരിപാടി അവതരിപ്പിക്കാൻ ഉള്ള അവസരം നല്കി .മധുരവും അവർ വിതരണം ചെയ്തു .ഉച്ചക്ക് ശേഷം ഫ്ളാഷ് മോബും ഞങ്ങളുടെ കോളേജ് യൂണിയൻ്റെ പേര് പ്രകാശനം ചെയ്തു .'നിസർഗ' യുടെ നാളെത്തെ ഉദ്ഘാടനത്തിന് വേണ്ട മുന്നൊരുക്കങ്ങൾക്കിടയിൽ സമയം കടന്നു പോയത് .ഞങ്ങളറിഞ്ഞില്ല .ഏറെ ആകാംഷയോടെ കാത്തിരിക്കുന്ന ദിനമാണ് നാളത്തേത് .....

വീണ്ടും കമ്മീഷൻ.......

ഇമേജ്
കമ്മീഷന്റെ രണ്ടാം ദിവസം ആയിട്ടും ചേച്ചിമാരുടെ ടെൻഷൻ ഇതുവരെ മാറിയിട്ടില്ല. എല്ലാവരും തകർത്ത് പഠിത്തം തന്നെ. എന്താകും ഏതാകും എന്നുള്ള വിഷമം ഓരോരുത്തരിലും കാണാം. പക്ഷെ പറയാതെ വയ്യ, ക്ലാസ്സ്‌ എടുക്കുന്നതിൽ ചേച്ചിമാർ പൊളി ആണ്.......

കമ്മിഷൻ വന്നേ കമ്മീഷൻ......

ഇമേജ്
2വർഷത്തെ ചേച്ചിമാരുടെ കഷ്ടപ്പാടുകൾക്ക് അറുതി വരുത്താൻ ഒടുവിൽ അവരെത്തി, സാക്ഷാൽ കമ്മീഷൻ. കൊറോണ ആയതുകൊണ്ട് തന്നെ സ്കൂളിൽ പോകാൻ കഴിയാത്തതിനാൽ ഞങ്ങൾ തന്നെ ആയിരുന്നു കുട്ടികൾ. പഴയ ആ എട്ടാം  ക്ലാസ്സുകാരി ആയി. വെപ്രാളപ്പെട്ട് ടെൻഷൻ അടിച്ചുള്ള ആദ്യ ദിവസം.വീര ശൂര പരാക്രമികളായ ഞങ്ങളുടെ ചേച്ചിമാർ മാൻപേടകൾ ആയ ദിനം......