സത് സംഗം......

സത് സംഗം എന്ന വാക്കിന്റെ അർഥം ജ്ഞാനിയോട് സംവദിക്കുക എന്നാണ്. ജ്ഞാനം കൊണ്ട് സമ്പന്നനായ ഒരു മനുഷ്യനെ അല്ല ഹൃദയനൈർമല്യം കൊണ്ട് സമ്പന്നനായ ഒരു മനുഷ്യനെ ഇന്ന് അടുത്ത്‌ അറിയാൻ കഴിഞ്ഞു. ബ്രഹ്മനായകം സാർ, പച്ചയായ മനുഷ്യൻ എന്നാൽ ആ മനുഷ്യൻ പറഞ്ഞു തന്ന അറിവിനും സ്നേഹത്തിനും ഒരു തലമുറയെ വാർത്തെടുക്കാനുള്ള ശേഷിയുള്ളതായിരുന്നു.ഒരാൾക്ക് എങ്ങനെ ഇത്ര മധുരമായി covid നെകുറിച്ച് പറയാൻ കഴിയും എന്ന് ചിന്തിച്ച നിമിഷങ്ങളായിരുന്നു അത്. ഭയമല്ല ജാഗ്രതയാണ് വേണ്ടത് എന്ന സ്ഥിരം പല്ലവിയ്ക്ക് അപ്പുറം covid നൽകുന്ന തിരിച്ചറിവ് മനസിലാക്കാൻ സഹായിക്കുന്ന വാക്കുകൾ ആയിരുന്നു അവ. 

C-conscious 
O-oppurtunity 
V-values 
I-individual 
D-dream 

ലോകത്ത് ഒരാൾക്കും ഇത്രയേറെ ആത്മവിശ്വാസത്തോടെ covid നെ നിർവചിക്കാൻ കഴിയുമെന്ന് തോന്നുന്നില്ല.ഈ മനുഷ്യൻ ഞങ്ങൾക്ക് ഒരു പ്രാർഥന ആയിരുന്നു...... വാക്കുകൾ തീർന്നു പോകരുതേ എന്നുള്ള പ്രാർഥന...... ഹൃദയം കൊണ്ടാണ് സാർ നിങ്ങൾക്ക് വേണ്ടി ഈ ബ്ലോഗ്‌ കുറിക്കുന്നത്...... നന്ദി സാർ ജീവിതത്തെ പുഞ്ചിരിയാക്കി തീർക്കാൻ സഹായിക്കുന്നതിന്..... 

അഭിപ്രായങ്ങള്‍

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

ഈ ബ്ലോഗിൽ നിന്നുള്ള ജനപ്രിയ പോസ്റ്റുകള്‍‌

സൂര്യനെ സ്നേഹിച്ച ഒരു പെണ്‍കുട്ടിയുടെ കഥ

last minute preparation....

They keep me happy each and every second ❤️