പോസ്റ്റുകള്‍

ജനുവരി, 2022 തൊട്ടുള്ള പോസ്റ്റുകൾ കാണിക്കുന്നു

അവസാന മുഖാമുഖം.......

ഇമേജ്
Covid കൂടുന്ന സാഹചര്യത്തിൽ നാളെ മുതൽ സ്കൂളുകൾ അടയ്ക്കുന്നത് കൊണ്ടുതന്നെ ഇന്നത്തേത് അവസാന ഓഫ്‌ലൈൻ ക്ലാസ്സ്‌ ആയിരുന്നു.ഒരുപാട് സന്തോഷങ്ങൾ നൽകിയ സ്കൂൾ ദിനങ്ങൾ ആയിരുന്നു കഴിഞ്ഞു പോയത്.ഇനി ഓൺലൈൻ ക്ലാസിന്റെ നാളുകൾ....... 

അന്യജീവനുതകി......

ഇമേജ്
ഇന്ന് എട്ടാം ക്ലാസ്സിൽ പഠിപ്പിച്ച പാഠഭാഗം ഉൾകൊള്ളുന്ന ഏകകത്തിന്റെ പേര് ഈ വിധം ആയിരുന്നു, 'അന്യജീവനുതകി സ്വജീവിതം' പഠിപ്പിച്ചു കൊണ്ടിരുന്ന സമയം മനസിലേക്ക് കടന്നു വന്നതാണ്, ഓരോ അധ്യാപന ജീവിതവും മറ്റൊരു നല്ല ജീവിതത്തിനു ഉതകുന്നതാണ് അതുവഴി സ്വന്തം ജീവിതം ധന്യമാക്കുന്നവർ...... "അന്യജീവനുതകി സ്വജീവിതം ധന്യമാക്കു- മമലേ വിവേകികൾ 

പിള്ളേരും ഞാനും.....

ഇമേജ്
ഇന്നലെ ആയിരുന്നു മാത്യു സാർ വന്ന് പറഞ്ഞത് നാളെ മുതൽ 9 ന് കൂടി ക്ലാസ്സ്‌ എടുക്കണമെന്ന്,ആകെ ടെൻഷൻ ആയിരുന്നു ഒട്ടും prepared ആയിരുന്നില്ല എന്നുള്ളത് തന്നെയായിരുന്നു കാരണം.പക്ഷെ പഠിപ്പിക്കാൻ കിട്ടിയത് ഏറ്റവും ഇഷ്ടമുള്ള സിനിമ മേഖല ആയിരുന്നത് കൊണ്ട് തന്നെ ആത്മവിശ്വാസം ഉണ്ടായിരുന്നു.പക്ഷെ ക്ലാസ്സിലെ കുട്ടികൾ എന്നെ ഞെട്ടിച്ചു.നല്ല കുട്ടികൾ,നല്ല പ്രതികരണങ്ങൾ എല്ലാം മനസിന്‌ കരുത്ത് നൽകി...... 

ക്ലാസ്സ്മുറിയിലെ ആദ്യദിനം......

ഇമേജ്
ഇന്ന് ആയിരുന്നു ആദ്യത്തെ ക്ലാസ്സ്‌.ആഴ്ചയിൽ ഒരു ദിവസം മാത്രമേ പീരീഡ് കിട്ടിയിട്ടുള്ളു.അതിന് വേണ്ടിയുള്ള കാത്തിരിപ്പ് ആയിരുന്നു ഇത്ര ദിവസവും.അല്പം അമ്പരപ്പോടെയും ടെൻഷനോടെയുമാണ് ക്ലാസ്സിലേക്ക് എത്തിയത്.ആദ്യത്തെ പീരീഡ് 8 B1 നും രണ്ടാമത്തേത് 8 B2 വിനും ആയിരുന്നു.നന്നായി തയ്യാറായി പോയെങ്കിലും ഇടയ്ക്ക് എവിടെയൊക്കെയോ എന്തൊക്കെയോ പറയാൻ വിട്ടു പോയപോലെ ആയിരുന്നു.നല്ല കുട്ടികൾ, നല്ല ക്ലാസ്സ്മുറി ഇതെല്ലാം ഇന്നത്തെ ദിവസത്തെ കൂടുതൽ മനോഹരമാക്കി.മലയാളം പഠിപ്പിക്കുന്ന അജിന ടീച്ചർ ക്ലാസ്സ്‌ കേൾക്കാൻ വേണ്ടി വന്നിരുന്നു. 

Day 1 and Day 2

ഇമേജ്
ഒരുപാട് പ്രതീക്ഷകളുമായി സെന്റ് ജോൺസ് മോഡൽ ഹയർസെക്കന്ററി സ്കൂളിലേയ്ക്ക് ഇന്നലെ എത്തി.ജീവിതത്തിലെ ഏറ്റവും ആഗ്രഹിച്ചിരുന്ന നിമിഷം,ടീച്ചർ എന്നുള്ള കുട്ടികളുടെ വിളികൾ സ്കൂളിൽ പഠിക്കുന്ന സമയം മുതൽ തന്നെയുള്ള ആഗ്രഹം ആയിരുന്നു.ഇന്നലെ മുതൽ അത് സഫലമായി തുടങ്ങി.ഇന്നലെയും ഇന്നും പീരീഡ് ഇല്ലാത്തതിനാൽ സ്കൂൾ ചുറ്റി കണ്ടു.തിങ്കൾ, ബുധൻ, വെള്ളി ആണ് 8 ആം ക്ലാസിനു ക്ലാസ്സ്‌.ആദ്യ ദിവസം 10 ആം ക്ലാസ്സിന്റെ ഡിസിപ്ലിൻ ഡ്യൂട്ടി ആയിരുന്നു. ഇന്നലെ ക്ലാസ്സിൽ ഇരുന്ന് മറ്റുള്ള അധ്യാപക വിദ്യാർഥികളുടെ ക്ലാസ്സ്‌ കേട്ടു 

പുതിയ തുടക്കം......

ഇമേജ്
ബി എഡ് എന്ന കോഴ്സ് തെരഞ്ഞെടുക്കാൻ തന്നെ കാരണം ടീച്ചിങ് പ്രാക്ടീസ് ഉദ്ദേശിച്ചു മാത്രമായിരുന്നു.ചെറുപ്പത്തിലേ ട്യൂഷൻ എടുക്കുമായിരുന്നെങ്കിലും ടീച്ചർ എന്നതിന് പകരം കുട്ടികൾ ചേച്ചി എന്നായിരുന്നു വിളിക്കുന്നത് അത് വേണ്ടെന്ന് പറഞ്ഞിരുന്നില്ല.എന്നാൽ നാളെ അത് സാക്ഷാത്കരിക്കാൻ പോകുന്നു. ജീവിതത്തിലെ ഏറ്റവും വലിയ ലക്ഷ്യം, ഏറ്റവും വലിയ സന്തോഷം നടക്കാൻ പോകുന്നു.