കാൻസർ വാർഡിലെ ചിരി.....

വേദനകൾ എപ്പോഴും മനുഷ്യനെ തളർത്തുന്നു. അത് ശാരീരികം ആയാലും മാനസികം ആയാലും. ചെറിയ പ്രയാസങ്ങൾ പോലും വലുതാക്കി കാട്ടാനുള്ള പ്രവണത നമുക്ക് ഏറെയാണ്. എന്നാൽ ചുരുക്കം ചിലർ വേദനകളെ പോലും പുഞ്ചിരി ആക്കി മാറ്റുന്നു. സിനിമയിൽ ഇത്തരം കാഴ്ചകൾ നമ്മൾ കാണാറുണ്ട്. നിത്യജീവിതത്തിലോ? അഭിനയമികവ് കൊണ്ട് നമ്മെ ചിരിപ്പിക്കുകയും കരയിക്കുകയും ചിന്തിപ്പിക്കുകയും ചെയ്ത ഇന്നസെന്റ് എന്ന അതുല്യപ്രതിഭ നീറുന്ന ജീവിതാനുഭവങ്ങളെ നേരിട്ടതും പുഞ്ചിരി കൊണ്ടായിരുന്നു. ഒരു സാഹിത്യവിദ്യാർത്ഥിനി എന്ന നിലയിൽ വായിക്കേണ്ട പുസ്തകങ്ങൾ അനവധിയാണ്. എന്നാൽ, ഓരോ വ്യക്തിയും വായിച്ചിരിക്കേണ്ട പുസ്തകം ഏത് എന്ന് ചോദിച്ചാൽ ഒരു ഉത്തരമേ ഉള്ളൂ. - "കാൻസർ വാർഡിലെ ചിരി".