മധുരിക്കും ഓർമ്മകളെ...

ഒരു കോളേജിൽ ക്ലാസ്സ് മുറികളും ടോയ്ലറ്റും മറ്റു സൗകര്യങ്ങളും പോലെ തന്നെ അത്യാവശ്യമായ ഒന്നാണ് കാന്റീൻ എന്ന് വിശ്വസിക്കുന്ന ഒരാളാണ് ഞാൻ. അതിനു ഒരുപാട് കാരണങ്ങൾ ഉണ്ട്.ഇടവേളകളിൽ ചായയും പലഹാരങ്ങളും മാത്രമല്ല ഇത്തരം ഇടങ്ങൾ പ്രദാനം ചെയ്യുന്നത് അതിനുമപ്പുറം പല സൗഹൃദങ്ങളും ചിരികളും ചിന്തകളും പിണക്കങ്ങളും ഇണക്കങ്ങൾക്കും കൂടി ഇവിടെ നിന്നും കിട്ടും. ഒരുപക്ഷെ കോളേജിൽ നിന്ന് ഇറങ്ങുമ്പോൾ പഠിപ്പിച്ചതും പഠിച്ചതുമൊന്നും ഓർമ വന്നില്ലെങ്കിലും ക്യാന്റീനിലെ ചായയും പഴംപൊരിയും അങ്ങനെ പെട്ടെന്നൊന്നും മനസ്സിൽ നിന്ന് പോകുമെന്ന് തോന്നുന്നില്ല.