പോസ്റ്റുകള്‍

last minute preparation....

ഇമേജ്
രണ്ട് വർഷത്തെ കഷ്ടപ്പാടുകൾക്കും പരിശ്രമത്തിനും അവസാനമായിരിക്കുന്നു.കോവിഡ് കാലഘട്ടത്തിൽ ആയിരുന്നു ബി എഡ് കോഴ്സിന് ചേർന്നത്.ആറു മാസത്തോളം ഓൺലൈൻ ക്ലാസുകൾ ആയിരുന്നു എന്നാൽ കോവിഡ് മാറിയതോടെ എല്ലാം പഴയ പോലെ ആയി.സ്കൂളിൽ ഇന്റേൺഷിപ്പിന് പോയി, പിന്നെ റെക്കോർഡുകളുടെ വരവായിരുന്നു.ഇന്നത്തോടെ വർക്കുകൾ എല്ലാം സബ്മിറ്റ് ചെയ്തു.നാളെ കമ്മിഷൻ എത്തുന്നു.... 

പ്രോജക്ടിന്റെ അവസാനഘട്ടം....

ഇമേജ്
അൻപത് ദിവസം നീണ്ടുനിന്ന കഷ്ടപ്പാടിനൊടുവിൽ പ്രൊജക്റ്റ്‌ അവസാനഘട്ടത്തിലേയ്ക്ക് ഇന്ന് എത്തിനിൽക്കുന്നു.പ്രിൻസിപ്പൽ ആയിരുന്നു ഗൈഡ്.അദ്ദേഹത്തിന്റെ അളവറ്റ സഹായവും മാർഗനിർദ്ദേശങ്ങളും പ്രൊജക്റ്റ്‌ പൂർത്തിയാക്കാൻ നൽകിയ പ്രോത്സാഹനവും ചെറുതല്ല. പോക്‌സോ പ്രതിരോധത്തിൽ ചൈൽഡ് ലൈൻ സേവനവും അധ്യാപക അവബോധവും തിരുവനന്തപുരം നഗരസഭയിലെ സ്കൂളുകളെ അധികരിച്ച് ഒരു പഠനം എന്നതായിരുന്നു പ്രൊജക്റ്റ്‌ വിഷയം. നിയമപാലകരുടെയും അധ്യാപകരുടെയും സഹായം പ്രൊജക്റ്റ്‌ പൂർത്തിയാക്കാൻ ഒരുപാട് സഹായകമായി. 

അവസാനദിനം.....

ഇമേജ്
ഇന്റേൺഷിപ്പിന്റെ അവസാന ദിനമായിരുന്നു ഇന്ന്.30 ദിവസം നീണ്ടുനിന്ന സ്കൂൾ ദിനങ്ങൾ ഇന്ന് അവസാനിക്കുന്നു.ടീച്ചർമ്മാർക് എല്ലാം മധുരം നൽകി.ഹെഡ്മിസ്ട്രെസിന് സ്നേഹോപഹാരമായി ഒരു ചെടിച്ചട്ടി നൽകി.കുട്ടികളുമായി കുറെയേറെ ചിത്രങ്ങൾ എടുത്തു. ടീച്ചർ ഇനിയും വരണമെന്ന വാക്കുകളിലൂടെ കുട്ടികൾ യാത്രയാക്കി..... 

എന്തിനു മർത്യായുസ്സിൽ സാരമായത് ചില മുന്തിയ സന്ദർഭങ്ങൾ അല്ല മാത്രകൾ മാത്രം....

ഇമേജ്
ജീവിതത്തിൽ ഏറ്റവും സന്തോഷമേറിയ ദിനങ്ങൾ ആയിരുന്നു ഈ കഴിഞ്ഞ 30 ദിവസങ്ങൾ.ടീച്ചർ എന്ന വിളി കേൾക്കുന്നതിനപ്പുറം ഹൃദയം കൊണ്ട് ചിലർ നമ്മെ ഓർക്കുന്നു എന്ന് തോന്നിച്ച ദിവസങ്ങൾ.ചിത്രങ്ങൾ എപ്പോഴും ഓർമ്മകൾ ആണ് നൽകുന്നത്.അവരോടൊപ്പം എടുത്ത ഓരോ ചിത്രങ്ങളും ഫോണിൽ അല്ല മനസ്സിൽ ആയിരുന്നു പതിപ്പിച്ചത്.

They keep me happy each and every second ❤️

ഇമേജ്
8ബി ക്ലാസ്സിലെ അവസാന ദിവസം ആയിരുന്നു ഇന്ന്.ക്ലാസ്സിൽ നിന്നും ഫീഡ്ബാക്ക് വാങ്ങി തിരിച്ച് ഇരിപ്പിടത്തിൽ വന്നപ്പോൾ 8ബിയിലെ രണ്ട് ആൺകുട്ടികൾ അടുത്തേക്ക് വന്നു.ഓട്ടോഗ്രാഫ് നൽകാമോ എന്ന് ചോദിച്ചു.പേപ്പർ ചോദിച്ചപ്പോൾ ടീച്ചർ ഞങ്ങളുടെ കൈയ്യിൽ എഴുതി തന്നാൽ മതിയെന്ന് പറഞ്ഞു.അവർ കൈയ്യിൽ ആണ് അത് വാങ്ങിയതെങ്കിലും ഞാൻ അവർക്ക് ഹൃദയത്തിൽ കുറിച്ച വാക്കുകൾ ആയിരുന്നു പകർന്നു നൽകിയത്....

കോൺസെന്റൈസേഷൻ.....

ഇമേജ്
പോക്‌സോയെയും ചൈൽഡ് ലൈൻ സേവങ്ങളെകുറിച്ചും അവബോധം നൽകുന്നതിനായി കുട്ടികൾക്ക് ഇന്ന് ഒരു പ്രബോധനാത്മക ക്ലാസ്സ്‌ എടുത്തു. പോക്‌സോ കേസുകൾ ശ്രദ്ധയിൽപ്പെട്ടാൽ എടുക്കേണ്ട നടപടികൾ, ചൈൽഡ് ലൈൻ നൽകുന്ന സേവനങ്ങൾ എന്നിവയെകുറിച്ചെല്ലാം കുട്ടികൾക്ക് വ്യക്തമായ ധാരണ നൽകി.  

ഗൊരേറ്റിയിലെ സ്വാതന്ത്ര്യദിനം....

ഇമേജ്
ഞങ്ങളുടെ നേതൃത്വത്തിൽ ഗൊരേറ്റിയിലെ ആദ്യത്തെ സ്വാതന്ത്ര്യദിനാഘോഷപരിപാടി ആയിരുന്നു ഇന്നലെ കഴിഞ്ഞത്.രാവിലെ 7.30 തന്നെ ഞങ്ങൾ എല്ലാവരും സ്കൂളിൽ എത്തി. വിവിധ സംസ്ഥാനങ്ങളെ പ്രതിനിധീകരിച്ചു കൊണ്ടുള്ള വേഷങ്ങൾ അണിഞ്ഞ കുട്ടികൾ പരിപാടിയ്ക്ക് മാറ്റ് കൂട്ടി.കുട്ടികളുടെ പ്രസംഗങ്ങളും ദേശഭക്തി ഗാനങ്ങളും ഈ സ്വാതന്ത്ര്യദിനത്തെ കൂടുതൽ ഭംഗി ആക്കി.മാർ ഇവാനിയോസ് കോളേജിലെ കെമിസ്ട്രി വിഭാഗം മേധാവി പ്രൊഫ സുജു സാർ ആയിരുന്നു മുഖ്യഅതിഥി....