പോസ്റ്റുകള്‍

പ്രകൃതിയിലേക്ക് മടങ്ങാം......

ഇമേജ്
മനുഷ്യൻ പ്രകൃതിയിൽനിന്നു വിഭിന്നനാണെന്നുള്ള സങ്കല്പമാണ് പ്രകൃതിസൗന്ദര്യത്തിന്  നിദാനം. കലാസൗന്ദര്യം പ്രകൃതിസൗന്ദര്യത്തിന്റെ ഒരംശം മാത്രമാണ് . ഒട്ടുമാവു വളർത്തുന്നതിൽ ഒട്ടിക്കൽ എന്ന കർമ്മം മനുഷ്യൻ ചെയ്യുന്നതാണെങ്കിലും അതു പുഷ്പിക്കുകയും കായ്ക്കുകയും ചെയ്യുന്നത് ആരുടെ ശക്തികൊണ്ടാണ്? മനുഷ്യൻ പ്രകൃതിയുടെ അംശമാണെങ്കിൽ എല്ലാ ശക്തിയും എല്ലാ സൗന്ദര്യവും പ്രകൃതിയുടേതുതന്നെ. എന്നാലും സാമാന്യവ്യവഹാരത്തിൽ പ്രകൃതിയേയും മനുഷ്യനേയും നാം വേർതിരിക്കാറുണ്ട്. പ്രകൃതി എപ്പോഴും മാറിമാറിക്കൊണ്ടിരിക്കുന്നു. അതിന്റെ ഓരോ ഭാവവും ക്ഷണികമാണ്. ഈ ഭാവങ്ങളിൽ ചിലതു നമ്മിൽ സൗന്ദര്യപ്രതീതി ഉളവാക്കുവാൻ പര്യപ്തമായിരിക്കാം. എന്നിരുന്നാലും അതിനു സ്ഥിരതയില്ല. നേരെമറിച്ച്, കലയിൽ രമണീയഭാവത്തിനു സ്ഥിരപ്രതിഷ്ഠ ലഭിക്കുന്നു. ആ ഭാവത്തിനു മാറ്റം സംഭവിക്കുന്നില്ല. ആസ്വാദകന്മാർ വന്നും പോയും കൊണ്ടിരിക്കുന്നു.അവൾ എന്നും സ്ഥായിഭാവത്തിൽ നിലകൊള്ളുന്നു.

സപര്യയുടെ യാത്ര ഇവിടെ ആരംഭിക്കുന്നു......

ഇമേജ്
ആരാധനാപൂർവ്വമായ സേവനം ആണ് അധ്യാപനം.അതുകൊണ്ട് തന്നെ മലയാളം അസോസിയേഷന് സപര്യ എന്നതിനേക്കാൾ മികച്ചൊരു പേര് നല്കാനില്ല.പാട്ടിന്റെ പാലാഴി മത്സരത്തിലൂടെ ആരംഭിച്ച സപര്യയുടെ ഔദ്യോഗികമായ ഉദ്ഘാടനം ആയിരുന്നു കഴിഞ്ഞ ദിവസം.പദ്മനാഭ സ്വാമിക്ഷേത്രത്തിലെ ബി നിലവറയുടെ കഥ പറയുന്ന മുകിലൻ എന്ന നോവലിലൂടെ മലയാളസാഹിത്യലോകത്ത് തന്റേതായ സ്ഥാനം ഉറപ്പിച്ച എഴുത്തുകാരനും നിലമേൽ എൻ എസ് എസ് കോളേജിലെ അസിസ്റ്റന്റ് പ്രൊഫസറും ആയ ഡോ. ദീപു പി കുറുപ്പ് ആണ് സപര്യയുടെ ഉദ്ഘാടനം നിർവഹിച്ചത്.ഓൺലൈൻ പ്ലാറ്റ്ഫോമിൽ ആയതിന്റെ പോരായ്മകൾ ഉണ്ടായിരുന്നു എങ്കിലും വിജയകരമായി സപര്യ ജൈത്രയാത്ര ആരംഭിച്ചു.....  

ഗപ്പ് അടിച്ചേ.......

ഇമേജ്
മൂന്നു ദിവസത്തെ പൊരിഞ്ഞ പോരാട്ടത്തിനൊടുവിൽ ടീം പഞ്ചചാമരം പരാജയപ്പെടുമോ എന്ന ഭയം ഞങ്ങളുടെ എല്ലാം ഉള്ളിൽ ഉണ്ടായിരുന്നു. എന്നാൽ സാഹിത്യ, സർഗ്ഗാത്മകപരമായ മത്സരങ്ങളിൽ നല്ല രീതിയിൽ വിജയം കൈവരിച്ചത് പോയിന്റ് നില കൂട്ടി.പുഷ്പിതാഗ്രയെയും പല്ലവിനിയെയും പ്രഹർഷിണിയെയും പിന്നിലാക്കി ജരം ജരം ജഗം നിരന്നു പഞ്ചചാമരം മുന്നിലെത്തി......

കാളിയമർദ്ദനവും പിന്നെ ഞങ്ങളും......

ഇമേജ്
ഗ്രൂപ്പ്‌ ഡാൻസ് കളിക്കണം എന്ന് പറഞ്ഞപ്പോൾ തന്നെ രേഷ്മ താൻ സ്കൂളിൽ കളിച്ച ഒരു ഡാൻസ് അങ്ങ് പഠിപ്പിച്ചു. കൃഷ്ണന്റെ ജനനം മുതൽ കാളിയ മർദ്ദനം വരെയുള്ള ഭാഗം ആയിരുന്നു വിഷയം.ആകെ മൊത്തം അവിടെ ഇവിടെ ആയി തെറ്റുകൾ പറ്റിയെങ്കിലും മയിലിന്റെ പോലെയുള്ള വസ്ത്രമൊക്കെ ധരിച്ച് വീണ്ടും സ്റ്റേജിൽ കയറാൻ കഴിഞ്ഞത് ഒരു ഭാഗ്യം ആയി തന്നെ കാണുന്നു...... 

competition is competition.......

ഇമേജ്
മത്സരം മുറുകുന്നു....... ഓരോ ഗ്രൂപ്പും ഒന്നിനൊന്നു മെച്ചം.പോയ്ന്റ്സ് നേടാനുള്ള നെട്ടോട്ടം.അങ്ങനെ ആണ് പെട്ടെന്നൊരു നാടകം തട്ടികൂട്ടിയത്. സാമൂഹികമാധ്യമങ്ങളുടെ ദുരുപയോഗം ആയിരുന്നു വിഷയം.രണ്ടാംസ്ഥാനം ആണ് നേടാൻ കഴിഞ്ഞതെങ്കിലും ആദ്യമായി നാടകത്തിൽ അഭിനയിക്കാൻ കഴിഞ്ഞതിന്റെ സന്തോഷം മറക്കാൻ കഴിയില്ല.ടീച്ചറിന്റെ വേഷം ആയിരുന്നു ചെയ്തത്. 

യമുനാറാണിയ്ക്കൊപ്പം.......

ഇമേജ്
12 പെൺകുട്ടികൾ മാത്രമുള്ള ക്ലാസ്സിലേയ്ക്ക് ഡബ്‌സ്മാഷ് മത്സരം വന്നപ്പോൾ സ്വാഭാവികം ആയിട്ടും ഹാസ്യരാജാക്കന്മാരെ ഒതുക്കി മൂന്നു ഹാസ്യറാണിമാർ സ്കോർ ചെയ്ത ഒരു സിനിമ തന്നെ തെരെഞ്ഞെടുത്തു.ശ്രീകൃഷ്ണപുരത്തെ നക്ഷത്രത്തിളക്കം.നിർഭാഗ്യവഷാൽ യമുനറാണിയുടെ വേഷം ചെയ്യാനുള്ള കടുകൈ ഞാൻ തന്നെ ഏറ്റെടുത്തു. കൗസല്യ ആയി ദേവികയും ആനന്ദവല്ലിയായി വിസ്മയയും ഇന്ദുമതി ആയി ആര്യയും തകർത്തു. സമ്മാനം കിട്ടിയില്ലെങ്കിലും കുറച്ചു നേരം നഗ്മ ആയിട്ട് അഭിനയിക്കാൻ കഴിഞ്ഞതിൽ ചെറുതല്ലാത്ത സന്തോഷം ഉണ്ട്. 

ഒന്നായി ഒന്നായി ഒന്നിലേയ്ക്ക്......

ഇമേജ്
ഇത്രയേറെ ആഘോഷിച്ച ദിവസങ്ങൾ ചുരുക്കം എന്നു തന്നെ പറയാം. ഏകായാനയും നിസ്സർഗ്ഗയും ചേർന്നൊരുക്കിയ വിരുന്ന് തന്നെ ആയിരുന്നു ഇന്നത്തെ ദിവസം.സിനിമ സീരിയൽ നടിയായ നയന ആയിരുന്നു അതിഥി ആയി എത്തിയത്.പൂജഡാൻസ് ഉൾപ്പെടെ നിരവധി പരിപാടികൾ ഒന്നിനൊന്ന് മികച്ചതായി ഒന്നിന് പിറകെ ഒന്നായി തിരമാലകൾ പോലെ വന്നു കൊണ്ടിരുന്നു........